E N D
ഫോണ്ട് പ്രശ്നം നിസ്കാരം ശരീരംകൊണ്ട് നിര്‍വഹിക്കാവുന്ന കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ടമായത് നിസ്കാരമാണ്. ദൈവസാമീപ്യം കരസ്ഥമാക്കാനുള്ള ഏറ്റവും നല്ല ഉപാധി. മരണശേഷം ആദ്യമായി ചോദ്യം ചെയ്യപ്പെടുന്നതും നരകാവകാശികളായ സത്യനിഷേധികള്‍ക്കെതിരെ നിരത്തപ്പെടുന്ന ചാര്‍ജ്ജ് ശീറ്റില്‍ ഒന്നാമത്തെ അപാകതയും നിസ്കാരം തന്നെ. GO www.islamonsite.com
ശുചീകരണം • ഇസ്ലാം എന്നാല്‍ നമസ്കാരം, സകാത്ത്, നോമ്പ്, ഹജജ് എന്നിവയാണെന്ന് അറിഞ്ഞാല്‍ പിന്നീട് അവ ശരിയായി നര്‍വ്വഹിക്കാനുള്ള അറിവുകള്‍ സമ്പാദിക്കല്‍ നിര്‍ബന്ധമാണ്. അതുകൊണ്ട് അവയെ സംബന്ധിച്ചു വിവരിക്കാം. • മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോള്‍ ശരീരവും വസ്ത്രവും നജസാവാതെ സൂക്ഷിക്കേണ്ടതാണ്. വിസര്‍ജ്ജനാനന്തരം കല്ലുകൊണ്ടോ വെള്ളം കൊണ്ടോ ശുദ്ധിയാക്കണം. കല്ല് മൂന്നില്‍ (അല്ലെങ്കില്‍ ഒരു കല്ലിന്റെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളില്‍) കുറയരുത് - ശുദ്ധിയുള്ളതും നജസിനെ വലിച്ചെടുക്കുന്നതുമായ വന്ദിക്കപ്പെടാത്ത എല്ലാ സാധനവും കല്ല് പോലെത്തന്നെയാണ്- • കല്ല് മുതലായവകൊണ്ട് ശൌചം ചെയ്യുന്നതിന്ന് അഞ്ച് ശര്‍ത്തുകളുണ്ട്. • 1) നജസ് ഉണങ്ങാതിരിക്കുക. • 2) അത് പുറപ്പെട്ട സ്ഥാനത്ത് നിന്ന് നീങ്ങാതിരിക്കല്‍. • 3) അതില്‍കൂടി മറ്റൊരു നജസ് കലരാതിരിക്കല്‍. • 4) മൂത്രം ലിംഗാഗ്രത്തേയും കാഷ്ഠം രണ്ട് ആസനങ്ങളുടെ ഇടയേയും വിട്ടുകടക്കാതിരിക്കുക. • 5) വെള്ളം ഉപയോഗിക്കാതിരിക്കുക. • ഇതില്‍ ഏതെങ്കിലും ഒരു കാര്യം ഉണ്ടായാല്‍ വെള്ളം കൊണ്ട് കഴുകല്‍ നിര്‍ബന്ധമാണ് പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
വുളുവിന്റെ ഫര്‍ളുകള്‍ വുളുവിന്റെ ഫര്‍ളുകള്‍ ആറാണ്. 1) മുഖം കഴുകുവാനാരംഭിക്കുമ്പോള്‍ തന്നെ 'ഞാന്‍ വുളു ചെയ്യുന്നു' എന്നു കരുതുക. 2) സാധാരണ തലമുടി മുളക്കുന്ന സ്ഥലം മുതല്‍ താടിയെല്ലിന്റെ അടിവരെ നീളത്തിലും രണ്ട് ചെവിയാണികള്‍ക്കിട വീതിയിലും കണക്കാക്കി അതിന്നിടയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളെല്ലാം കഴുകുക. 3) കൈവിരലിന്റ അഗ്രം മുതല്‍ മുട്ട് ഉള്‍പ്പെടെ രണ്ട് കൈ കഴുകുക. 4) തലയില്‍ നിന്ന് അല്‍പം തടവുക- അത് തലയുടെ അതിര്‍ത്തിയില്‍ പെട്ട മുടിയിലായാലും മതി. 5) രണ്ട് കാലിന്റെ വിരല്‍ മുതല്‍ നെരിയാണി ഉള്‍പ്പെടെ കഴുകുക. 6) മുഖം കഴുകല്‍ മുതല്‍ കാല്‍ കഴുകല്‍വരേയുള്ള കാര്യങ്ങള്‍ ക്രമപ്രകാരം പ്രവര്‍ത്തിക്കുക. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
വുളുവിന്റെ വെള്ളം • വുളു എടുക്കുന്ന വെള്ളം ശുദ്ധവസ്തുക്കള്‍കൊണ്ട് നിറം, മണം, രുചി എന്നിവയില്‍ വലിയ പകര്‍ച്ചയാവാത്തതും തനിവെള്ളം എന്നല്ലാത്ത പനിനീര്‍വെള്ളം, ഇളനീര്‍ വെള്ളം മുതലായ പേരുകള്‍ ചേര്‍ത്ത് പറയാത്തതുമായിരിക്കേണ്ടതാണ്. കണ്ണുകൊണ്ട് കാണാന്‍ സാധിക്കുന്ന മാലിന്യം കുറഞ്ഞ വെള്ളത്തില്‍ ചേരാതിരിക്കേണ്ടതും രണ്ട് ഖുല്ലത്തോ അതിലധികമോ ഉള്ള വെള്ളത്തില്‍ നജസ് കൊണ്ട് മുന്‍പറഞ്ഞ മൂന്ന് വിധത്തിലുള്ള പകര്‍ച്ച ഇല്ലാതിരിക്കേണ്ടതും വുളുവിന്റെയും കുളിയുടെയും വെള്ളത്തിന്റെ നിബന്ധനകളാകുന്നു. • സുമാര്‍ അഞ്ഞൂറ് റാത്തല്‍ വെള്ളമാകുന്നു രണ്ട് ഖുല്ലത്ത്. അത് ശക്തിയുള്ള ഒരാള്‍ ചുമക്കുന്ന തോല്‍പാത്രം കൊണ്ട് അളന്നാല്‍ അഞ്ച് തോല്‍പാത്രം വെള്ളമുണ്ടാകും- ഒന്നേകാല്‍ മുഴം ആഴവും വീതിയും നീളവുമുള്ള പാത്രത്തില്‍ കൊള്ളുന്ന വെള്ളം- 270 ലിറ്റര്‍. പാത്രത്തില്‍ കോരിവെച്ചു വുളു എടുക്കുമ്പോള്‍ ഫര്‍ളായ സ്ഥലങ്ങളില്‍ നിന്നു കഴുകുന്ന വെള്ളം പാത്രത്തില്‍ വീഴാതെ സൂക്ഷിക്കേണ്ടതാണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
കുളി • സ്ത്രീ പുരുഷന്മാര്‍ക്ക് വലിയ അശുദ്ധിയുണ്ടായാല്‍ കുളിക്കല്‍ നിര്‍ബന്ധമാണ്. അതിന്ന് നിയ്യത്ത് ചെയ്യുമ്പോള്‍ നമസ്കരിക്കാന്‍ വേണ്ടി അല്ലെങ്കില്‍ നമസ്കാരം അനുവദനീയമാകാന്‍ വേണ്ടി ഞാന്‍ കുളിക്കുന്നുവെന്നോ, വലിയ അശുദ്ധി ഉയര്‍ത്തുന്നുവെന്നോ (സ്ത്രീകള്‍) ആര്‍ത്തവ-പ്രസവ കുളി കുളിക്കുന്നുവെന്നോ കരുതണം. ആര്‍ത്തവ-പ്രസവ അശുദ്ധി ഉയര്‍ത്തു ന്നുവെന്നു കരുതിയാലും മതിയാകും. കുളിക്കുമ്പോള്‍ ശരീരത്തിലെ എല്ലാ മുടിയും തൊലിയും നനയേണ്ടതാണ്. ഉറച്ച എണ്ണ, ചുണ്ണാമ്പ്, മെഴുക് മുതലായ വെള്ളം ചേരുന്നതിന്ന് തടസ്സമായ സാധനങ്ങള്‍ ശരീരത്തില്‍ ഇല്ലാതിരിക്കേണ്ടത് കുളിയുടെ നിബന്ധനയാകുന്നു. നിയ്യത്ത് കൂടാതെ കുളിച്ചാല്‍ അതു ശരിയാകുന്നതല്ല. • കുളിക്കുന്നതിനു മുമ്പ് സമസ്കരിക്കല്‍, ഖുര്‍ആന്‍ ഓതല്‍, മുസ്ഹഫ് തൊടല്‍, അത് ചുമക്കല്‍, പള്ളിയില്‍ താമസിക്കല്‍, ആര്‍ത്തവ- പ്രസവ അശുദ്ധികളുണ്ടായവര്‍ കുളിക്കുന്നതിന്നു മുമ്പ് (രക്തം വരല്‍ നിന്നാലും) ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടല്‍, മേല്‍പറഞ്ഞ രണ്ട് രക്തവും നില്‍ക്കുന്നതിന്നു മുമ്പ് നോമ്പ് നോല്‍ക്കല്‍, സ്ത്രീയെ വിവാഹമോചനം നടത്തല്‍ എന്നിവയും നിഷിദ്ധമാണ്. ആര്‍ത്തവക്കാരിയെ സംയോഗം ചെയ്യല്‍ വന്‍ദോഷത്തില്‍ പെട്ടതാകുന്നു. ആര്‍ത്തവത്തിന്റെ തുടക്കത്തിലാണെങ്കില്‍ അതിന്ന് പ്രായശ്ചിത്തമായി ഒരു പൊന്ന് സദഖചെയ്യല്‍ നിര്‍ബന്ധവും, അവസാനത്തിലാണെങ്കില്‍ ഒരു പൊന്ന് സ്വദഖചെയ്യല്‍ സുന്നത്തുമാണ് പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
തയമ്മും • കുളിക്കോ വുളുവിന്നോ വെള്ളം കിട്ടാതെവരികയോ, ഉള്ള വെള്ളം ദാഹം തീര്‍ക്കുവാന്‍ ആവശ്യമായി വരികയോ, അല്ലെങ്കില്‍ വെള്ളം ഉപയോഗിക്കുന്നതിന് തടസ്സമായ വല്ല രോഗമുണ്ടാവുകയോ ചെയ്താല്‍ ശുദ്ധിയുള്ള പൊടിമണ്ണ് കൊണ്ട് നമസ്കാരത്തിന്റെ സമയമായതില്‍ പിന്നെ ശരീരത്തില്‍ നജസുണ്ടെങ്കില്‍ അത് നീക്കിയ ശേഷം എല്ലാ ഫര്‍ള് നമസ്കാരത്തിന്നു വേണ്ടിയും തയമ്മും ചെയ്യേണ്ടതാകുന്നു. തയമ്മുമിന്റെ ഫര്‍ളുകള്‍ അഞ്ചാണ്. 1) മണ്ണിനെ രണ്ടു കൈകൊണ്ട് അടിച്ചെടുത്ത് മുഖത്തേക്ക് കൊണ്ടുപോകല്‍. 2) ആ സമയത്ത്, നമസ്കാരം ഹലാലാവാന്‍ വേണ്ടി ഞാന്‍ തയമ്മും ചെയ്യുന്നു എന്ന് കരുതല്‍. 3) മുഖം തടവല്‍. 4) രണ്ടാമതൊരടികൂടി അടിച്ചെടുത്ത് അതുകൊണ്ട് രണ്ട് മുഴം കൈകള്‍ തടവല്‍. 5) ഇപ്രകാരം ക്രമമായി പ്രവര്‍ത്തിക്കല്‍. • വുളു മുറിയുന്ന കാര്യങ്ങള്‍ കൊണ്ടും വെള്ളം ഇല്ലാത്തതിനാല്‍ തയമ്മും ചെയ്തതാണെങ്കില്‍ നമസ്കാരത്തിന്ന് മുമ്പ് വെള്ളം കിട്ടാനുണ്ടെന്ന ഊഹം കൊണ്ടും തയമ്മും മുറിഞ്ഞുപോകും. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
മാലിന്യങ്ങള്‍ • മാലി ന്യങ്ങളില്‍നിന്ന് ശുദ്ധിയാവല്‍ നമസ്കാരത്തിന്റെ ശര്‍ത്തുകളില്‍ പെട്ടതാകുന്നു. നജസുകള്‍ (മാലിന്യങ്ങള്‍) താഴെ വിവരിക്കുന്നവയാണ്. മൂത്രം, കാഷ്ഠം, രക്തം, ചലം , ഛര്‍ദ്ദിച്ചത്, കള്ള്, കുടിച്ചാല്‍ മത്തുണ്ടാക്കുന്ന മറ്റു പാനീയങ്ങള്‍, നായ പന്നി, ഇവരണ്ടില്‍ ഒന്നും മറ്റൊരു ജീവിയും ചേര്‍ന്നുണ്ടായ കുട്ടി- അത് മനുഷ്യ രൂപത്തിലായാലും- മദ്യ്(ശുക്ള സ്രാവത്തിനു മുമ്പ് സ്രവിക്കുന്ന കൊഴുത്ത വെള്ളം), വദ്യ് (ശരീരത്തിന് ക്ഷീണം ബാധിക്കുമ്പോള്‍ സ്രവിക്കുന്ന വെളുത്ത വെള്ളം), അറുത്താല്‍ തിന്നല്‍ നിഷിദ്ധമായ ജീവികളുടെ ദേഹത്തില്‍ നിന്ന് ജീവിതകാലത്ത് പിരിഞ്ഞ മുടി തൂവല്‍ മുതലായവ, മനുഷ്യനും മത്സ്യവും ജറാദു(വെട്ടുകിളി)മല്ലാത്ത ജീവികളുടെ ശവം എന്നിവയെല്ലാം നജസാകുന്നു. • ഇവയില്‍ കള്ള് സുര്‍ക്കയാകുന്നതു കൊണ്ടും തോല്‍ ഊറക്കിടുന്നത് കൊണ്ടും ശുദ്ധിയാകും. നായ, പന്നി എന്നിവയുടെ തോല്‍ ഊറക്കിട്ടാലും ശുദ്ധിയാകുന്നതല്ല. നജസുകളുടെ കൂട്ടത്തില്‍ മുന്‍പറഞ്ഞ രണ്ടെണ്ണം മാത്രമേ ശുദ്ധിയാവുകയുള്ളൂ. നായയേയും പന്നിയേയും നനവോടുകൂടി തൊട്ടാല്‍ ഏഴ് പ്രാവശ്യം കഴുകണം. അതില്‍ ഒന്ന് ശുദ്ധിയുള്ള മണ്ണ് കലക്കിയ വെള്ളം കൊണ്ടാവണം. അല്ലാതെ ശുദ്ധിയാകുകയില്ല. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
മാലിന്യങ്ങള്‍ 2 • നജസ് കത്തിച്ച പുകയില്‍ നിന്ന് കുറഞ്ഞത് ഇളവ് ചെയ്യപ്പെടുന്നതാണ്. മുലപ്പാല്‍ ഒഴികെ (ഭക്ഷണമായി) ഒന്നും കഴിക്കാത്ത ആണ്‍കുട്ടിയുടെ മൂത്രം ശുദ്ധിയാക്കുമ്പോള്‍ (അത് തട്ടിയ സ്ഥലത്ത് വ്യാപകമായി) മൂത്രത്തേക്കാള്‍ കൂടുതല്‍ വെള്ളം തെറിപ്പിച്ചാല്‍ മതി. ഒഴുക്കിക്കഴുകണമെന്നില്ല. മറ്റുള്ള നജസുകള്‍ കഴുകുമ്പോള്‍ നജസിന്റെ രുചി നീങ്ങുന്നതുവരെ കഴുകല്‍ നിര്‍ബന്ധമാണ്. എളുപ്പമാണെങ്കില്‍ രുചിയും മണവും നീക്കല്‍ നിര്‍ബന്ധമാകുന്നു. പക്ഷേ, ഇതില്‍ ഒന്ന് നീക്കാന്‍ ബുദ്ധിമുട്ടുള്ളപ്പോള്‍ അത് നീക്കല്‍ നിര്‍ബന്ധമില്ല. നിറവും മണവും ഒന്നിച്ച് അവശേഷിച്ചാല്‍ പറ്റുകയില്ല. • കുറഞ്ഞ വെള്ളം കൊണ്ട് കഴുകുമ്പോള്‍ വെള്ളം നജസായ സാധനത്തിന്റെ മേല്‍ ഒഴിച്ചുകഴുകണം. അത് വെള്ളത്തില്‍ ഇട്ട് കഴുകരുത്. ശുദ്ധിയായശേഷം രണ്ടും മൂന്നും പ്രാവശ്യം കഴുകല്‍ സുന്നത്തുണ്ട്. വെള്ളമല്ലാത്ത ഏതെങ്കിലും ദ്രാവകം നജസായാല്‍ അത് ശുദ്ധിയാക്കല്‍ അസാദ്ധ്യമാണ്. ഉറച്ച നെയ്യ് മുതലായവയില്‍ നജസ് വീണാല്‍ നജസും അതിന്റെ ചുറ്റുഭാഗത്തുള്ളതും എടുത്തുകളഞ്ഞാല്‍ മതി. മെരുവിന്‍ പുഴു നജസല്ല. പക്ഷേ, മൂന്നില്‍ കൂടിയ മെരുക് മുടി അതിലുണ്ടായാല്‍ അത് നജസാകും. 'അമ്പര്‍' (മത്സ്യത്തിന്റെ ഉള്ളില്‍ നിന്ന് കിട്ടുന്ന ഒരു സുഗന്ധ സാധനം) നജസല്ല. ചില ചെടികളിലും പുല്ലുകളിലും കാണാറുള്ള വെള്ള നുര നജസാകുന്നു. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ആര്‍ത്തവ രക്തം • ഒമ്പത് വയസ്സ് തികയാന്‍ പതിനഞ്ച് ദിവസമുള്ളപ്പോള്‍ ഒരു സ്ത്രീക്ക് രക്തം കണ്ടാല്‍ അത് ഹൈള്(ആര്‍ത്തവ) രക്തമായി ഗണിക്കുന്നതാണ്. ഇതിന്നു മുമ്പ് കണ്ട രക്തം ആര്‍ത്തവമാകുന്നതല്ല. ആര്‍ത്തവം ഇത്ര വയസ്സ് വരെ മാത്രമേ ഉണ്ടാകൂ എന്ന് പരിധിയില്ല. ഒരു പക്ഷെ അത് മരിക്കുന്നത് വരെ നീണ്ടുനിന്നെന്നു വരാം. ആര്‍ത്തവസമയത്തില്‍ കുറഞ്ഞത് ഒരു രാവും പകലുമാണ്. മിക്കവാറും ആറോ ഏഴോ ദിവസമാണ് ഉണ്ടാകുക. ഏറ്റവും കൂടിയത് പതിനഞ്ച് ദിവസമാകുന്നു. പതിനഞ്ചില്‍ കൂടുതല്‍ ദിവസം രക്തം കണ്ടാല്‍ അത് ഹൈളല്ല. ഇസ്തിഹാളത്ത് (രോഗസംബന്ധമായ രക്ത സ്രാവം) എന്നാണ് അതിനു പറയുക. • രണ്ട് ആര്‍ത്തവത്തിന്നിടയില്‍ ഉണ്ടാവേണ്ട ഏറ്റവും കുറഞ്ഞ ശുദ്ധി പതിനഞ്ച് ദിവസമാകുന്നു. അധികമായതിന്ന് അതിര്‍ത്തിയില്ല. ചിലപ്പോള്‍ അത് കുറേകാലം നീണ്ടു നിന്നെന്നുവരാം. പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ കാണുന്ന രക്തം ഇസ്തിഹാളത്തായതുപോലെത്തെന്നെ ഒട്ടാകെ പുറപ്പെട്ട രക്തത്തിന്റെ സമയം 24 മണിക്കൂറില്‍ കുറഞ്ഞാല്‍ അതും ഇസ്തിഹാളത്തായി കണക്കാക്കപ്പെടും. ഗര്‍ഭമുള്ള സ്ത്രീകള്‍ക്കും ഹൈളുണ്ടാകാം. അങ്ങനെ ഉണ്ടാകുന്ന പക്ഷം അവള്‍ ഹൈളുകാരി വര്‍ജ്ജിക്കേണ്ട തെല്ലാം വര്‍ജ്ജിക്കേണ്ടതാണ്. മഞ്ഞ വര്‍ണ്ണത്തിലും കലങ്ങിയ രൂപത്തിലും ചുവപ്പ് നിറത്തിലും കാണുന്ന രക്തമെല്ലാം ഹൈള് തന്നെയാണ്. യോനിയില്‍ പഞ്ഞിയോ തുണിക്കഷ്ണമോ വെച്ചാല്‍ നിറവ്യത്യാസം ദൃശ്യമാകുന്നില്ലെങ്കില്‍ ഹൈള് മുറിഞ്ഞു എന്ന് മനസ്സിലാക്കാം. പതിനഞ്ച് ദിവസത്തിനിടയില്‍ അപ്പപ്പോഴായി രക്തം പുറപ്പെട്ട സമയം ആകെ 24 മണിക്കൂറുണ്ടെങ്കില്‍ ആ പതിനഞ്ചു ദിവസവും ആര്‍ത്തവഘട്ടമായി പരിഗണിക്കും. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ആര്‍ത്തവ രക്തം • പ്രസവ രക്തമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ സമയം ഒരു സെക്കന്റാണ്. സാധാരണ നാല്‍പത് ദിവസവും കവിഞ്ഞാല്‍ 60 ദിവസവുമുണ്ടാകും. പിന്നെയും രക്തം കണ്ടാല്‍ അത് ഇസ്തിഹാളത്തായി കണക്കാക്കേണ്ടതാണ്. ആര്‍ത്തവ- പ്രസവ രക്തത്തിന്റെ വിധികള്‍ ഒന്നും ഇസ്തിഹാളത്തിന് ബാധകമല്ല. അതുണ്ടാവുമ്പോള്‍ നമസ്കാരം മുതലായവ നിര്‍ബന്ധമാണ്. • ആര്‍ത്തവ-പ്രസവ രക്തസ്രാവമുള്ളവര്‍ക്ക് വലിയ അശുദ്ധി കൊണ്ട് ഹറാമാകുന്നതെല്ലാം നിഷിദ്ധമാണ്. കൂടാതെ നോമ്പ് പിടിക്കലും ഹറാമാണ്. പക്ഷേ, ആ നോമ്പ് പിന്നീട് ഖളാഅ് വീട്ടണം; നമസ്കാരം ഖളാഅ് വീട്ടാന്‍ പാടില്ല. സംയോഗവും മുട്ട് പൊക്കിളിന്റെ ഇടയിലുള്ള മറ്റ് സുഖഭോഗവും പ്രസ്തുതഘട്ടങ്ങളില്‍ നിഷിദ്ധമാണ്. വിവാഹമോചനം നടത്തുന്നതും അശുദ്ധിയെ ഉര്‍ത്തുന്നു എന്ന നിയ്യത്തോടുകൂടി കുളിക്കുന്നതും നിഷിദ്ധം തന്നെ. രക്തം നിലച്ചാല്‍ കുളിക്കുന്നതിന്നു മുമ്പ് നോമ്പ് നോല്‍ക്കുന്നതിനും വിവാഹമോചനം നടത്തുന്നതിനും മുന്‍പറഞ്ഞ നിയ്യത്തോടെ കുളിക്കുന്നതിനും പള്ളിയില്‍കൂടി കടന്നു പോകുന്നതിനും വിരോധമില്ല. മറ്റുകാര്യങ്ങളെല്ലാം കുളിച്ചതിന്നുശേഷമേ അനുവദനീയമാവുകയുള്ളു. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
രക്തസ്രാവം • രക്തസ്രാവമുള്ള സ്ത്രീ എല്ലാ നമസ്കാരങ്ങള്‍ക്കും സമയമായതിനു ശേഷം ഗുഹ്യസ്ഥാനം കഴുകി പഞ്ഞിയോ മറ്റോവെച്ചു നല്ലവണ്ണം അടച്ചതിനുശേഷം ശീല കൊണ്ട് കെട്ടി ഭദ്രമാക്കണം. ശേഷം വേഗം വുളുഎടുത്തു നമസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രവേശിക്കേണ്ടതാണ്. നമസ്കാരവുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ പ്രവേശിച്ചു സമയം വൈകിപ്പോയാല്‍ മുമ്പ് പ്രവര്‍ത്തിച്ചതെല്ലാം വീണ്ടും ആവര്‍ത്തിച്ചു വുളു മടക്കേണ്ടതായി വരും. ഇപ്രകാരം കഴുകലും ശീല മുതലായവ വെച്ചു കെട്ടലും വുളു എടുക്കലും എല്ലാ ഫര്‍ള് നമസ്കാരത്തിനും നിര്‍ബന്ധമാണ്. മൂത്രവാര്‍ച്ചക്കാരും ഇപ്രകാരമെല്ലാം ചെയ്യണം. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
വുളുവിന്റെ സുന്നത്തുകള്‍ • വുളുവിന്റെ സുന്നത്തിനെ ഞാന്‍ വീട്ടുന്നു എന്ന നിയ്യത്തോടുകൂടി രണ്ടു മുന്‍കൈ മൂന്നു പ്രാവശ്യം കഴുകുകയും ചെയ്യുക. • വുളു എടുക്കുമ്പോള്‍ ബിസ്മി സുന്നത്തായത് പോലെത്തന്നെ, ഭക്ഷിക്കുക, കുടിക്കുക, സുറുമ ഇടുക, ഗ്രന്ഥം രചിക്കുക, ഖുര്‍ആന്‍ ഓതുക, കുളിക്കുക, അറുക്കുക എന്നിവയുടെ ആദ്യത്തിലും ബിസ്മി മുഴുവന്‍ ഓതല്‍ സുന്നത്താണ്. ആദ്യം മറക്കുകയും ഇടയില്‍ ഓര്‍മ്മ വരികയും ചെയ്താല്‍ بسم الله اوله وآخره (ആദ്യത്തിലും അവസാനത്തിലും അല്ലാഹുവിന്റെ നാമത്തില്‍) എന്ന് ചൊല്ലണം. അനുവദനീയമായ സംയോഗങ്ങളില്‍: • بسم الله اللهم جنبنا الشيطان وجنبنا فى ما رزقتنا. (അല്ലാഹുവിന്റെ നാമത്തില്‍. അല്ലാഹുവേ, ഞങ്ങള്‍ക്കു നല്‍കുന്നതില്‍ നിന്നും ഞങ്ങളില്‍ നിന്നും പിശാചിനെ നീ അകറ്റേണമേ) എന്നു ചൊല്ലുന്നതും സുന്നതാണ്. ഇപ്രകാരം ചൊല്ലിയ സംയോഗത്തില്‍ ജനിക്കുന്ന കുട്ടി മരണം വരെ പിശാചിന്റെ നാശത്തില്‍ നിന്ന് വിമുക്തനായിരിക്കും • വുളു എടുക്കുമ്പോള്‍ മുന്‍കൈ കഴുകിയ ശേഷം ഉരമുള്ള സാധനം കൊണ്ട് പല്ലിനകത്തും പുറത്തും നാവിലും നല്ലപോലെ മിസ്വാക്ക് ചെയ്യണം. മിസ്വാക്കു ചെയ്തു ഒരു റക്അത്ത് നമസ്കരിക്കല്‍ അതുകൂടാതെ എഴുപത് റക്അത്ത് നമസ്കരിക്കുന്നതിനേക്കാള്‍ പുണ്യകരമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
മിസ്വാക്ക് ചെയ്യുമ്പോള്‍ 'മിസ്വാക്ക് ചെയ്യലെന്ന സുന്നത്തിനെ ഞാന്‍ വീട്ടുന്നു' എന്ന് കരുതണം. മിസ്വാക്കിന്റെ തുടക്കത്തിലുള്ള ഉമിനീര്‍ കീഴ്പോട്ടിറക്കല്‍ നല്ലതാണ്. അത് കുഷ്ഠരോഗം മുതലായ മഹാവ്യാധികളെ തടയുമെന്ന് ചില രേഖകളിലുണ്ട്. മിസ്വാക്ക് ഈമ്പുന്നത് നല്ലതല്ല. അതിന് മുമ്പും പിമ്പും ഭക്ഷണശേഷവും പല്ലുകളുടെ ഇടകുത്തല്‍ സുന്നത്താണ്. • മിസ്വാക്ക് ചെയ്ത ശേഷം മൂന്ന് കോരല്‍ വെള്ളം കൊണ്ട് വായ കൊപ്പിളിക്കലും, മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും, ഇത് ഒന്നിച്ച് നിര്‍വഹിക്കലും, തലയില്‍ നിന്ന് നാലില്‍ ഒരു ഭാഗമെങ്കിലും തടവലും, ചെവി മുഴുവന്‍ തടവലും, അംഗങ്ങള്‍ തേച്ച് കഴുകലും, തിങ്ങിയ താടിയും കൈകാല്‍ വിരലുകളുടെ ഇടയും തിക്കകറ്റി കഴുകലും, തടവലും കഴുകലും മുമ്മൂന്ന് പ്രാവശ്യമാക്കലും സുന്നത്താകുന്നു. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
സുറുമ ഇടല്‍, മുടി കളയല്‍, ചെരിപ്പ് ധരിക്കല്‍, നഖം മുറിക്കല്‍, കൊടുക്കല്‍, വാങ്ങല്‍, മിസ്വാക്ക് ചെയ്യല്‍, പല്ല് കുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ വലത്തേതിനെ മുന്തിക്കല്‍ സുന്നത്താണ്. ശൌചംചെയ്യുമ്പോഴും, ചെരിപ്പ് വസ്ത്രം എന്നിവ അഴിക്കുമ്പോഴും ഇടത്തേതിനെ മുന്തിക്കലാണ് സുന്നത്ത്. • മുഖം കഴുകുമ്പോള്‍ മേല്‍ഭാഗം മുതലും കൈകാലുകള്‍ കഴുകുമ്പോള്‍ വിരലിന്റെ അഗ്രം മുതലും കഴുകല്‍ സുന്നത്താണ്. ഒരംഗം കഴുകിയാല്‍ അതുണങ്ങുന്നതിന്നുമുമ്പ് മറ്റേ അംഗം കഴുകുക, കാലിന്റെ മടമ്പും കൈയിന്റെ നാലുവശവും സൂക്ഷിച്ചു കഴുകുക, വുളു എടുക്കുമ്പോള്‍ കഅ്ബക്കഭിമുഖമാവുക, സംസാരിക്കാതിരിക്കുക, വുളുവിന്ന് ശേഷം അംഗങ്ങള്‍ തോര്‍ത്താതിരിക്കുക, വുളുവിന്റെ ഉടനെ ഖിബ്ലക്കഭിമുഖമായി രണ്ട് കൈയ്യും കണ്ണും മേല്‍പോട്ടുയര്‍ത്തി താഴെ പറയുന്ന പ്രാര്‍ത്ഥന ഉച്ചരിക്കുക മുതലായവയയെല്ലാം സുന്നത്തുണ്ട്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
اشهد ان لااله الا الله وحده لا شريك له واشهد ان سيدنا محمد عبده ورسوله اللهم اجعلنا من التوابين واجعلنا من المتطهرين واجعلنا من عبادك الصالحين سبحانك اللهم وبحمدك اشهد ان لااله الا انت استغفرك واتوب اليك . اللهم سيدنا محمد وآله وسلم. • (ഏകനും പങ്കുകാരനില്ലാത്തവനുമായ അല്ലാഹുവല്ലാതെ മറ്റൊരാരാദ്ധ്യനില്ലെന്നും മുഹമ്മദ് നബി(സ) അവന്റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സത്യസാക്ഷ്യം വഹിക്കുന്നു. അല്ലാഹുവേ, സജ്ജന സുകൃതരും പരിശുദ്ധരും പശ്ചാത്തപിച്ചവരുമായ നിന്റെ അടിമകളുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പ്പെടുത്തേണമേ! നിന്നെ ഞാന്‍ പരിശുദ്ധനാക്കുകയും സ്തുതിക്കുകയും ചെയ്യുന്നു. നീയല്ലാതെ ഒരാരാദ്ധ്യനില്ലെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോട് ഞാന്‍ പൊറുക്കലിനെത്തേടുകയും നിങ്കലേക്ക് ഞാന്‍ ഖേദിച്ചു മടങ്ങുകയും ചെയ്യുന്നു. നബിയുടെയും കുടുംബങ്ങളുടെയും മേല്‍ അല്ലാഹു ഗുണവും രക്ഷയും നല്‍കട്ടെ.) • ഇതു ചൊല്ലി മുഖം തടകിയതിനുശേഷം കൈ താഴ്ത്തി 'ഇന്നാ അന്‍സല്‍നാഹു' എന്ന സൂറത്ത് അവസാനം വരെ മൂന്നു പ്രാവശ്യം ഓതല്‍ സുന്നത്താണ്. എല്ലാ അംഗങ്ങളെ കഴുകുമ്പോഴും മുന്‍പറഞ്ഞ രണ്ട് ശഹാദത്ത് ചൊല്ലല്‍ സുന്നത്താകുന്നു. വെള്ളം കോരിവെച്ചു വുളു എടുക്കുമ്പോള്‍ വുളുവിന്റെ ബാക്കി വെള്ളത്തില്‍ നിന്ന് അല്‍പം കുടിക്കലും ധരിച്ച വസ്ത്രത്തില്‍ അല്‍പം തെറിപ്പിക്കലും (ഇത് സംശയം ദൂരീകരിക്കാന്‍ വേണ്ടിയാണ്.) 'വുളുവിന്റെ സുന്നത്ത് നമസ്കരിക്കുന്നു' എന്ന നിയ്യത്തോടുകൂടി രണ്ട് റക്അത്ത് നമസ്കരിക്കലും സുന്നത്ത് തന്നെ. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
സ്ത്രീകള്‍ അറിയേണ്ട ചില കാര്യങ്ങള്‍ • ആര്‍ത്തവ സംബന്ധമായ അറിവുകള്‍ കരസ്ഥമാക്കല്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധമാണ്. ഭര്‍ത്താക്കള്‍ അറിവുള്ളവരാണെങ്കില്‍ ഭാര്യമാര്‍ക്ക് ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചുകൊടുക്കല്‍ അവരുടെ കടമയാകുന്നു. ഭര്‍ത്താവിന് അറിവില്ലെങ്കില്‍ അവള്‍ക്ക് നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിക്കാന്‍ ഭര്‍ത്താവിന്റെ അനുവാദം വേണമെന്നില്ല. നിര്‍ബന്ധമില്ലാത്ത കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി ഭര്‍ത്താവിന്റെ അനുവാദം കൂടാതെ മതപ്രസംഗമോ മറ്റോ കേള്‍ക്കാന്‍ പോകല്‍ നിഷിദ്ധമാകുന്നു. • തൊട്ടാല്‍ വുളുമുറിയുന്ന സ്ത്രീ പുരുഷന്മാര്‍ അന്യോന്യം കാണല്‍ ഹറാമാണ്. അവരില്‍ നിന്ന് പിരിഞ്ഞ മുടി, നഖം എന്നിവയും കാണാന്‍ പാടില്ല. അത് കൊണ്ട് ഇവ രണ്ടും മറയ്ക്കല്‍ നിര്‍ബന്ധമാകുന്നു. ഇപ്രകാരം 'സവാജിര്‍' എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. കൊമ്പുവെക്കല്‍ (പുരാതന കാലത്തുണ്ടായിരുന്ന ഒരു ചികിത്സ) മുതലായ ചികിത്സ ചെയ്യേണ്ട ആവശ്യം നേരിടുമ്പോള്‍ സ്ത്രീകളില്‍ അത് പഠിച്ചവരാരും ഇല്ലാത്ത പക്ഷം അവരുടെ ഭര്‍ത്താവ്, വിവാഹ ബന്ധം നിഷിദ്ധമായ പുരുഷന്മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അന്യപുരുഷന്മാര്‍ക്ക് ചികിത്സാര്‍ത്ഥം അവളെ കാണല്‍ അനുവദനീയമാണ്. സ്ത്രീകളില്‍ ചിലരെങ്കിലും ഇത്തരം ചികിത്സകള്‍ പഠിക്കേണ്ടതനിവാര്യമാകുന്നു. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
തനിക്ക് നമസ്കാരം നിര്‍ബന്ധവും അതുപേക്ഷിക്കല്‍ നിഷിദ്ധവുമായതു പോലെത്തന്നെ ഭാര്യമാര്‍, സന്താനങ്ങള്‍, തന്റെ വാക്ക് സ്വീകരിക്കുന്നവര്‍ എന്നിവരോട് നമസ്കാരം കൊണ്ട് കല്‍പിക്കലും സ്വീകരിച്ചില്ലെങ്കില്‍ ശകാരിച്ചോ അടിച്ചോ അവരെക്കൊണ്ട് അത് ചെയ്യിക്കലും നിര്‍ബന്ധമാണ്. തന്റെ സ്വത്ത് നശിപ്പിക്കുമ്പോള്‍ ശിക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ശിക്ഷ ഇതിന്ന് നല്‍കേണ്ടതാകുന്നു. ഇത് കൊണ്ടൊന്നും ഫലപ്പെടാതെ വന്നാല്‍ അവരെ വെറുക്കേണ്ടതും അവരുമായുള്ള ബന്ധം വേര്‍പ്പെടുത്തേണ്ടതുമാണ്. അവര്‍ അല്ലാഹുവിന്നും റസൂല്‍ (സ)ക്കും എതിര്‍ പ്രവര്‍ത്തിച്ചവരാണെന്നത് തന്നെ കാരണം. അവരുമായി യോജിച്ചു ജീവിക്കല്‍ നിഷിദ്ധമാണ്. • ഖുര്‍ആന്‍ പറയുന്നത് കാണുക: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ജനത അല്ലാഹുവിനേയും റസൂലിനേയും എതിര്‍ക്കുന്നവരോട് സ്നേഹ ബന്ധം പുലര്‍ത്തുന്നതായി നീ കാണുകയില്ല. അവര്‍ തങ്ങളുടെ പിതാക്കളോ പുത്രന്മാരോ സഹോദരന്മാരോ കുടുംബക്കാരോ ആയിരുന്നാലും (ശരി). അവരുടെ ഹൃദയങ്ങളില്‍ വിശ്വാസത്തെ (അല്ലാഹു) ആലേഖനം ചെയ്തിരിക്കുന്നു. അവങ്കല്‍ നിന്ന് ഒരു ആത്മാവിനെ കൊണ്ട് അവരെ അല്ലാഹു ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ഭാഗത്തുകൂടി അരുവികള്‍ ഒഴുകുന്ന തോട്ടങ്ങളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും അതില്‍ (എന്നെന്നും) അവര്‍ താമസിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു അവരെക്കുറിച്ചും അവര്‍ അല്ലാഹുവിനെക്കുറിച്ചും സംതൃപ്തരാകുന്നു. അവരാണ് അല്ലാഹുവിന്റെ പാര്‍ട്ടി. അറിയുക, അല്ലാഹുവിന്റെ പാര്‍ട്ടി തന്നെയാണ് വിജയികള്‍. (ഖു.ശ. 59:22) പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
നഗ്നത മറയ്ക്കല്‍ സ്ത്രീ പുരുഷഭേദമന്യെ നിര്‍ബന്ധമാണ്; അത് തുറന്നിടലും അതിലേക്ക് നോക്കലും കുറ്റവും. സൂറത്തുന്നൂറില്‍ അല്ലാഹു സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ നഗ്നത പ്രദര്‍ശിപ്പിക്കുന്നതിനെസ്സംബന്ധിച്ചും അത് നോക്കുന്നതിനെ സംബന്ധിച്ചും കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. സ്ത്രീകള്‍ അവരുടെ ശരീരം മുഴുവന്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ മറയ്ക്കേണ്ടതാണ്. വിരൂപിണിയാണെങ്കില്‍ കൂടി അവളെ നോക്കല്‍ ഹറാമാകുന്നു. കണ്ണിന്റെ വ്യഭിചാരം നോട്ടവും ഹൃദയത്തിന്റേത് ചിന്തയും നാവിന്റേത് സംസാരവുമാണ്. • അന്യസ്ത്രീകളിലേക്കുള്ള നോട്ടത്തെ നിങ്ങള്‍ സൂക്ഷിക്കുക, അത് ഹൃദയത്തില്‍ വികാരം ജനിപ്പിക്കും; നാശത്തിന് അത് തന്നെ മതി എന്ന് ബഹു. ഈസാ നബി(അ) അരുളിയിട്ടുണ്ട്. 'പുലിയുടെ പിന്നില്‍ നിങ്ങള്‍ നടന്നുകൊള്ളുക, എന്നാലും സ്ത്രീകളുടെ പിന്നില്‍ നടക്കരുത്; ഭൂമുഖത്തുണ്ടായതും ഉണ്ടാവാനുള്ളതുമായ എല്ലാ ആപത്തുകളും നോട്ടത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ്' എന്ന് ഹ.ദാവൂദ് നബി(അ) പറഞ്ഞിരിക്കുന്നു. അലിയ്യി(റ) നെ വധിച്ച അബ്ദുര്‍റഹ്മാനിബ്നു മുല്‍ജം ഒരു കൃസ്ത്യീയ സ്ത്രീയുമായി പ്രേമബന്ധത്തിലായിരുന്നു. തന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് അലിയ്യി(ക.വ)നെ വധിക്കണമെന്ന് അവള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് അയാള്‍ ആ ക്രൂരകൃത്യം നിര്‍വഹിച്ചത്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
വുളു മുറിയുന്ന കാര്യങ്ങള്‍ • വുളു മുറിയുന്ന കാര്യങ്ങള്‍ അഞ്ചാകുന്നു. 1) മുന്‍ദ്വാരത്തില്‍ കൂടിയോ പിന്‍ദ്വാരത്തില്‍ കൂടിയോ ഇന്ദ്രിയമല്ലാത്ത വല്ലതും പുറപ്പെടുക. 2) ചന്തി ഭൂമിയില്‍ ഉറപ്പിക്കാതെ ഉറങ്ങുക. 3) ഭ്രാന്ത്, ബോധക്ഷയം മുതലായവകൊണ്ട് ബുദ്ധിയുടെ വകതിരിവ് നീങ്ങിപ്പോവുക. 4) അന്യസ്ത്രീ പുരുഷന്മാര്‍ മറകൂടാതെ സ്പര്‍ശിക്കുക. 5) മുന്‍കൈയിന്റെ പള്ളകൊണ്ട് ഗുഹ്യസ്ഥാനം തൊടുക. അത് സ്ത്രീയുടേതായാലും പുരുഷന്റേതായാലും സ്വന്തമായാലും മറ്റുള്ളവരുടേതായാലും മയ്യിത്തിന്റേതായാലും തൊട്ടവന്റെ വുളു മുറിയും. അന്യസ്ത്രീ പുരുഷന്മാര്‍ പരസ്പരം തൊട്ടാല്‍ രണ്ടാളുടേതും മുറിയുന്നതാണ്. സ്ത്രീകളുടെ യോനീ ദ്വാരത്തിന്റെ മേല്‍ കൂടുന്ന രണ്ട് യോനീ ചുണ്ടുകളും പുരുഷലിംഗവും സ്ത്രീക്കും പുരുഷനും പിന്‍ദ്വാരത്തിന്റെ മേല്‍ ഒരു മിച്ച് കൂടുന്ന ഭാഗവും മുന്‍കൈയിന്റെ പള്ളകൊണ്ട് തൊട്ടാലാണ് വുളു മുറിയുക. • വുളുവില്ലാതിരുന്നാല്‍ മുസ്ഹഫ് തൊടല്‍, അത് ചുമക്കല്‍, നമസ്കരിക്കല്‍, കഅ്ബ ത്വവാഫ് ചെയ്യല്‍ എന്നിവ ഹറാമാകുന്നു. അലസതയാല്‍ നമസ്കാരം ഉപേക്ഷിച്ചവന്‍ ഇസ്ലാമില്‍ നിന്ന് പുറത്ത് പോയവനാണ്; ദീനും ഈമാനും ഇല്ലാത്തവനാണവന്‍ എന്നിങ്ങനെ പല ഹദീസുകളിലും വന്നിരിക്കുന്നു. ബഹു. ഉമര്‍, മുആദ്, അബൂഹൂറൈറ(റ) എന്നിവരും അവര്‍ക്ക് ശേഷമുള്ള പലരും നമസ്കാരത്തിന്റെ സമയങ്ങള്‍ അറിഞ്ഞു നമസ്കരിക്കാതിരുന്നാല്‍ കാഫിറാകുമെന്ന് പറഞ്ഞിട്ടുണ്ട്. നമസ്കാരം ഉപേക്ഷിക്കല്‍ അനുവദനീയമാണെന്ന് കരുതിയോ അത് നിര്‍ബന്ധമില്ലെന്ന് കരുതിയോ ഉപേക്ഷിച്ചാല്‍ മാത്രമേ കാഫിറാവുകയുള്ളു എന്നാണ് അഗ്രഗണ്യരായ പണ്ഡിതരില്‍ ഒരു വിഭാഗത്തിന്റെ അഭിപ്രായം. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
നമസ്കാരം ഫര്‍ള് നമസ്കാരങ്ങള്‍ അഞ്ചാകുന്നു. 1) ളുഹ്ര്‍: ഇതിന്റെ സമയം സൂര്യന്‍ ആകാശമദ്ധ്യത്തില്‍ നിന്നു തെറ്റിയതുമുതല്‍ ഒരു സാധനത്തിന്റെ നിഴല്‍- ഉച്ചക്ക് അതിനുള്ള നിഴല്‍ കഴിച്ച്- അതിന്റെയത്രയാകുവോളമാണ്. 2) അസ്വ്ര്‍: ഇതിന്റെ സമയം ളുഹ്റിന്റെ അവസാന സമയം മുതല്‍ അസ്തമയം വരെയാകുന്നു. ഒരു സാധനത്തിന്റെ നിഴല്‍ അതിന്റെ ഇരട്ടിയായാല്‍ അസ്വ്റിന്റെ മുഖ്താര്‍(ഉത്തമ) സമയം അവസാനിക്കും. 3) മഗ്രിബ്: അസ്തമയം മുതല്‍ മേഘത്തിന്റെ കടും ചുകപ്പ് മായുന്നത് വരെയാണ് ഇതിന്റെ സമയം. 4) ഇശാഅ്: ചുകപ്പ് മാഞ്ഞതുമുതല്‍ കിഴക്ക് പ്രഭാതം (ഫജ്റ്) വെളിവാകുന്നതുവരേയാണ് അതിന്റെ സമയം. 5) സുബ്ഹ്: ഇതിന്റെ സമയം ഫജ്ര്‍ വെളിവായതുമുതല്‍ സൂര്യന്‍ ഉദിക്കുന്നതുവരെയാണ്. പ്രകാശം നല്ലപോലെ പരന്നാല്‍ അതിന്റെ ഉത്തമ സമയം അവസാനിക്കും. മുസ്ലിമാവുക, പ്രായപൂര്‍ത്തിയാവുക, സ്ഥിര ബുദ്ധിയുണ്ടാവുക എന്നീ മൂന്നു കാര്യങ്ങള്‍ നമസ്കാരം നിര്‍ബന്ധമാകുന്നതിനുള്ള ശര്‍ത്തുകളാണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
സുന്നത്ത് നമസ്കാരങ്ങള്‍ • വലുതും ചെറുതുമായ രണ്ട് പെരുന്നാള്‍ നമസ്കാരങ്ങള്‍, സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിച്ചാലുള്ള നമസ്കാരം, മഴയെ തേടുന്ന നമസ്കാരം എന്നിവ ജമാഅത്ത് സുന്നത്തുള്ള നമസ്കാരങ്ങളാണ്. • ഫര്‍ള് നമസ്കാരങ്ങളുടെ മുമ്പും പിമ്പുമുള്ള സുന്നത്ത് നമസ്കാരങ്ങള്‍ ഒട്ടാകെ ഇരുപത്തിമൂന്ന് റക്അത്തുകളാകുന്നു. സുബ്ഹിന്നു മുമ്പ് രണ്ട്, ളുഹ്റിന്നു മുമ്പും പിമ്പും നാലു വീതം, അസ്റിന്നു മുമ്പ് നാല്, മഗ്രിബിന് ശേഷം രണ്ട്, ഇശാഇന്റെ മുമ്പും പിമ്പും ഈരണ്ട്, ഇശാഇന്റെ ശേഷമുള്ള വിത്റ് മൂന്ന്, ഇത് രണ്ട് റക്അത്ത് ഒന്നിച്ചും ഒരു റക്അത്ത് ഒറ്റയായിട്ടുമാണ് നമസ്കരിക്കേണ്ടത്. (ലഘുവായ രണ്ട് റക്അത്ത് മഗ്രിബിന്ന് മുമ്പും സുന്നത്തുണ്ട്.) ളുഹ്റ് നമസ്കാരത്തിന്ന് പറഞ്ഞതെല്ലാം ജുമുഅക്കും സുന്നത്തു തന്നെ. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
മേല്‍ പറഞ്ഞ ഇരുപത്തിമൂന്നില്‍ പത്ത് റക്അത്ത് ബലമായ സുന്നത്താണ്: സുബ്ഹിന്റേയും, ളുഹ്റിന്റേയും മുമ്പ് ഈരണ്ട്, ളുഹ്റിന്നുശേഷം രണ്ട്, മഗ്രിബ് ഇശാഅ് എന്നിവക്കുശേഷം ഈരണ്ട്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത്, പതിനൊന്ന് എന്നീ ക്രമത്തില്‍ വിത്റ് നമസ്കരിക്കാം. ഇതില്‍ ഏറ്റവും കുറഞ്ഞത് ഒരു റക്അത്തും കൂടിയത് പതിനൊന്നും പൂര്‍ണ്ണമായതിനോടടുത്തത് മൂന്നുമാകുന്നു. • ഫര്‍ളിനോട് തുടര്‍ന്ന സുന്നത്തുകളല്ലാത്തതില്‍ മൂന്നെണ്ണം ബലമായ സുന്നത്തുകളാണ്: 1) ഉറക്കത്തില്‍ നിന്ന് രാത്രി എഴുന്നേറ്റ് നമസ്കരിക്കുന്ന തഹജ്ജുദ്. അതില്‍ കൂടിയത് പതിമൂന്ന് റക്അത്തോളമാണെന്ന് ഹദീസില്‍ വന്നിരിക്കുന്നു. (ഇഹ്യാ, മസാബീഹ്) 2) സൂര്യന്‍ ഉദിച്ചു സുമാര്‍ ഒരു ചവളത്തിന്റെ ഉയരം (ഏഴ് മുഴം) പൊന്തിയതുമുതല്‍ ഉച്ചക്കുമുമ്പായി നമസ്കരിക്കുന്ന ളുഹാ. ഇത് കുറഞ്ഞത് രണ്ടും അതില്‍ കൂടിയാല്‍ എട്ടും ഏറ്റവും കൂടിയത് പന്ത്രണ്ടും റക്അത്തുകളാകുന്നു. 'ളുഹാ'യുടെ മുഖ്താറായ സമയം ഏഴര നാഴികയുടെ (സുമാര്‍ 8 മണിക്ക്) ശേഷമാണ്. 3) റമളാനിലെ എല്ലാ രാത്രിയുമുള്ള തറാവീഹ്. ഇശാ നമസ്കാരം നിര്‍വഹിച്ച ശേഷം സുബ്ഹാകുന്നതു വരെയാണ് ഇതിന്റെ സമയം. തറാവീഹ് ഇരുപത് റക്അത്താണ്; ഈ രണ്ട് നമസ്കരിച്ചു സലാം വീട്ടണം. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ജമാഅത്ത് സുന്നത്തില്ലാത്തവ • തസ്ബീഹ് നമസ്കാരം: ഇത് നാല് റക്അത്താണ്. ഈ രണ്ട് റക്അത്തായും ഒന്നിച്ചും നിര്‍വ്വഹിക്കാം. ഒന്നിച്ചു നമസ്കരിക്കുമ്പോള്‍ ഇടയില്‍ അത്തഹിയ്യാത്ത് ഓതണം. തസ്ബീഹ് നമസ്കാരം ഞാന്‍ നമസ്കരിക്കുന്നു എന്ന് നിയ്യത്ത് ചെയ്തു കൈകെട്ടി ഫാത്തിഹയും സൂറത്തും ഓതിയ ശേഷം سبحان الله والحمد لله ولاإله الا الله اكبرഎന്ന് പതിനഞ്ച് പ്രാവശ്യം ചൊല്ലുക. പിന്നീട് റുകൂഅ്, ഇഅ്തിദാല്‍, രണ്ട് സുജൂദ് , ഇടയിലുള്ള ഇരുത്തം, സുജൂദില്‍ നിന്ന് നിറുത്തത്തിലേക്ക് പോകുമ്പോഴുള്ള ഇരുത്തം, അത്തഹിയ്യാത്ത് എന്നിവയില്‍ പത്ത് വീതവും മേല്‍പറഞ്ഞ തസ്ബീഹ് ചൊല്ലണം. അപ്പോള്‍ നാല് റക്അത്തിലും കൂടി മുന്നൂറ് തസ്ബീഹ് ആകുന്നതാണ്. ഇതിലെ ഒന്ന് രണ്ട് മൂന്ന് നാല് റക്അത്തുകളില്‍ യഥാക്രമംالهاكم التكاثر، إخلاص، كافرون، والعصر എന്നീ സൂറത്തുകള്‍ ഓതല്‍ സുന്നത്താണ്. (തന്‍ബീഹുല്‍ മാശീ.) പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
അവ്വാബ് നമസ്കാരം: നാല് റക്അത്താണിത്. ഇശാമഗ്രിബിന്ന് ഇടയിലാണ് സമയം. ഏറ്റവും കുറഞ്ഞത് രണ്ടും അതില്‍കൂടിയാല്‍ ആറും ഏറ്റവും കൂടിയാല്‍ ഇരുപതും റക്അത്താകുന്നു. • ജമാഅത്ത് സുന്നത്തില്ലാത്തവയില്‍ പെട്ടതാണ് ഹജ്ജിന്റെ ഇഹ്റാമില്‍ പ്രവേശിക്കുന്നതിന്ന് മുമ്പുള്ള രണ്ട് റക്അത്ത്, കഅ്ബ ത്വവാഫ് ചെയ്തതിന്ന് ശേഷമുള്ള രണ്ട് റക്അത്ത്, ഇസ്തിഖാറത്തിന്റെ (ഒരു വിഷയത്തെ സംബന്ധിച്ചു ഗുണമോ ദോഷമോ എന്നറിയാന്‍ വേണ്ടിയുള്ള നമസ്കാരം) രണ്ട് റക്അത്ത്, തൌബാ ചെയ്യുന്നതിന്ന് മുമ്പുള്ള രണ്ട് റക്അത്ത്, വീട്ടില്‍ നിന്ന് യാത്രയാരംഭിക്കുമ്പോഴുള്ള രണ്ട് റക്അത്ത്, വധുവുമായി കണ്ടു മുട്ടുന്ന ആദ്യരാത്രിയിലെ രണ്ട് റക്അത്ത്, ഭാര്യയുമായി സംഭോഗത്തിലേര്‍പ്പെടുന്നതിന്ന് മുമ്പുള്ള രണ്ട് റക്അത്ത് എന്നിവയെല്ലാം. • ജമാഅത്ത് സുന്നത്തുള്ള നമസ്കാരങ്ങള്‍, ഇല്ലാത്തവയേക്കാള്‍ ശ്രേഷ്ഠമാണ്. ഫര്‍ള് നമസ്കാരങ്ങളുടെ മുമ്പും പിമ്പുമുള്ളവക്ക് തറാവീഹിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. സംഘടിതമായി ചെയ്യല്‍ പുണ്യമുള്ളവയില്‍ വെച്ചേറ്റവും ശ്രേഷ്ഠമായത് രണ്ട് പെരുന്നാള്‍ നമസ്കാരമാകുന്നു. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ശര്‍ത്തുകള്‍, ഫര്‍ളുകള്‍, സുന്നത്തുകള്‍ നമസ്കാരത്തില്‍ പ്രവേശിക്കുന്നതിന്ന് മുമ്പുള്ള ശര്‍ത്തുകള്‍ അഞ്ചാകുന്നു. 1) (ചെറിയതും വലിയതുമായ) അശുദ്ധികളില്‍ നിന്നും നജസുകളില്‍ നിന്നും ശുദ്ധിയാകല്‍. 2) ശുദ്ധിയുള്ള വസ്ത്രം കൊണ്ട് ഔറത്ത് മറയ്ക്കല്‍. 3) സമയം കടന്നുവെന്ന് അറിയല്‍. സമയമായെന്ന ശക്തമായ ഊഹവും വിശ്വാസയോഗ്യനായ ഒരാളുടെ പ്രസ്താവവും ശരിക്ക് സമയം രേഖപ്പെടുത്തുന്ന ഘടികാരവും സ്വീകരിക്കാവുന്നതാണ്. (ഫൈളുല്‍ മാലിക്). 4) നമസ്കരിക്കുന്ന സ്ഥലം ശുദ്ധമാകല്‍. 5) നെഞ്ച് കൊണ്ട് കഅ്ബക്കുനേരെ മുന്നിടല്‍. വിദൂരത കൊണ്ടോ മറ്റോ കഅ്ബക്കുനേരെ മുന്നിടാന്‍ സാധിക്കാതെ വന്നാല്‍ അതിന്റെ ഭാഗത്തേക്ക് മുന്നിട്ടാലും മതിയാകുമെന്ന് ഇമാം ഗസ്സാലി(റ) പറഞ്ഞിട്ടുണ്ട്.(ഇഹ്യാ) മറ്റ് പലരും ഈ അഭിപ്രായം പറഞ്ഞതുകൊണ്ട് അത് സ്വീകരിച്ചു പ്രവര്‍ത്തിക്കാവുന്നതാണ്. ഭയം ശക്തിയായതിനാല്‍ ഓടിപ്പോകുന്ന അവസരത്തിലുള്ള നമസ്കാരത്തിലും യാത്രക്കാരുടെ വാഹനത്തില്‍ വെച്ചുള്ള സുന്നത്ത് നമസ്കാരങ്ങളിലും ഖിബ്ലക്ക് മുന്നിടല്‍ അനിവാര്യമല്ല. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
നമസ്കാരത്തിന്റെ ഫര്‍ളുകള്‍ 1 നമസ്കാരത്തിന്റെ ഫര്‍ളുകള്‍ പത്തൊമ്പതാകുന്നു: 1) നിയ്യത്തു ചെയ്യല്‍. ഇന്ന നമസ്കാരം ഞാന്‍ നിര്‍വ്വഹിക്കുന്നുവെന്ന് അതത് നമസ്കാരത്തിന്റെ പേര് നിജപ്പെടുത്തി കരുതേണ്ടതാണ്. കൂടാതെ ഫര്‍ള് നമസ്കാരമാണെങ്കില്‍ 'ഫര്‍ള്' എന്നും കരുതണം. ഫര്‍ളിനോടനുബന്ധിച്ച സുന്നത്തു നമസ്കാരങ്ങളില്‍ മുമ്പുള്ളത് എന്നോ പിമ്പുള്ളത് എന്നോ കരുതേണ്ടതാണ്. 2) അല്ലാഹു അക്ബര്‍ എന്ന് തക്ബീര്‍ ചൊല്ലല്‍. 3) സാധിക്കുന്നവര്‍ നില്‍ക്കല്‍. മറ്റൊരാളുടെ സഹായം കൊണ്ടേ നില്‍ക്കാന്‍ സാധിക്കുകയുള്ളുവെങ്കില്‍ അത് നിര്‍ബന്ധമാകും. 4) ബിസ്മിയോടുകൂടി ഫാതിഹ മുഴുവന്‍ ഓതല്‍. 5) റുകൂഅ് ചെയ്യല്‍. അതില്‍ ചുരുങ്ങിയത് രണ്ട് ഉള്ളം കൈകള്‍ മുട്ടിന്‍കാലിന്‍മേല്‍ എത്തുന്ന വിധം കുനിയണം. 6) അനക്കം അടങ്ങുന്നതു വരെ റുകൂഇല്‍ താമസിക്കല്‍. 7) ഇഅ്തിദാല്‍ ചെയ്യല്‍. 8) അതില്‍ അടങ്ങിത്താമസിക്കല്‍. 9) ഒന്നാമത്തെ സുജൂദ് ചെയ്യല്‍. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
നമസ്കാരത്തിന്റെ ഫര്‍ളുകള്‍ 2 10) അതില്‍ അടങ്ങിത്താമസിക്കല്‍. 11) രണ്ടു സുജൂദിന്നിടയില്‍ ഇരിക്കല്‍. 12) അതില്‍ അടങ്ങിത്താമസിക്കല്‍. 13) രണ്ടാമത്തെ സുജൂദ് ചെയ്യല്‍. 14) അതില്‍ അടങ്ങിത്താമസിക്കല്‍. 15) ഒടുവിലെ അത്തഹിയ്യാത്തിന്നു വേണ്ടി ഇരിക്കല്‍. 16) അതില്‍ التحيات المباركات الصلوات الطيبات لله السلام عليك ايها النبي ورحمة الله وبركاته السلام علينا وعلى عباد الله الصالحين . اشهد ان لا الاالله واشهد ان محمد رسول الله. എന്ന് വരെ ഓതല്‍. 17) അത്തഹിയ്യാത്തിന്ന് ശേഷം اللهم صل على محمد എന്ന് വരെയെങ്കിലും സ്വലാത്ത് ചൊല്ലല്‍. 18) السلام عليكمഎന്ന് ആദ്യ സലാം വീട്ടല്‍. 19) ഈ പറഞ്ഞ ക്രമപ്രകാരം ഓരോന്നും ചെയ്യല്‍. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ബാങ്കും ഇഖാമത്തും • ഫര്‍ള് നമസ്കാരത്തില്‍ പ്രവേശിക്കുന്നതിന്ന് മുമ്പ് രണ്ട് കാര്യം സുന്നത്താണ്. 1) പുരുഷന്മാര്‍ ബാങ്ക് കൊടുക്കല്‍. 2) പുരുഷന്മാരും സ്ത്രീകളും ഇഖാമത്ത് കൊടുക്കല്‍ • (സുബ്ഹിന്റെ ബാങ്കില്‍ الصلاة خير من النوم എന്നു കൂടി വര്‍ദ്ധിപ്പിക്കണം) • ബാങ്കില്‍ ഈരണ്ട് വാക്യങ്ങള്‍ ഒന്നിച്ചും മറ്റേതിനോട് ചേര്‍ക്കാതെയും പറയേണ്ടതാണ്. ഇഖാമത്തില്‍ വേഗതയില്‍ പറയലും സുന്നത്താകുന്നു. രണ്ട് ശഹാദത്ത് ശബ്ദം ഉയര്‍ത്തി പറയുന്നതിന്നു മുമ്പ് രണ്ട് പ്രാവശ്യം പതുക്കെ പറയല്‍ സുന്നത്തുണ്ട്. • ബാങ്കിന്നും ഇഖാമത്തിന്നും വേണ്ടി നില്‍ക്കലും ഖിബ്ലക്ക് മുന്നിടലും ബാങ്കിലും ഇഖാമത്തിലും രണ്ട് 'ഹയ്യ അല'യില്‍ വലത്തോട്ടും ഇടത്തോട്ടും മുഖം തിരിക്കലും ഉയരമുള്ള സ്ഥലത്തു നിന്ന് ബാങ്ക് വിളിക്കലും സുന്നത്താകുന്നു. • ചെറിയതോ വലിയതോ ആയ അശുദ്ധിയുള്ളവര്‍ ബാങ്കും ഇഖാമത്തും കൊടുക്കല്‍ കറാഹത്താണ്. ജമാഅത്തിന്നു വേണ്ടി ബാങ്കുവിളിക്കുമ്പോള്‍ ഒരാളെങ്കിലും കേള്‍ക്കത്തക്ക നിലയില്‍ ഉറക്കെയാക്കണം. 'തര്‍ത്തീബ്' (ക്രമ) പ്രകാരമായിരിക്കുക, വിളിക്കുന്നവന്‍ മുസ്ലിമും വകതിരിവുള്ളവനുമായിരിക്കുക എന്നിവ ബാങ്കിന്റേയും ഇഖാമത്തിന്റേയും നിബന്ധനകളാണ്. • ബാങ്കും ഇഖാമത്തും കേള്‍ക്കുന്നവര്‍, കൊടുക്കുന്നവന്‍ പറയുന്നതു പോലെ പറയല്‍ സുന്നത്തുണ്ട്. പക്ഷെ, രണ്ട് 'ഹയ്യ അല' യില്‍, لاحول ولا قوة إلا بالله العلي العظيم • (പാപത്തെ വിട്ട് തെറ്റലും ആരാധനക്കുള്ള ശക്തിയും ഉന്നതനും മഹാനുമായ അല്ലാഹുവിന്റെ സഹായം കൊണ്ട് മാത്രമാകുന്നു.) എന്നും സുബ്ഹിന്റെ ബാങ്കില്‍ الصلوة خير من النوم എന്ന് കേള്‍ക്കുമ്പോള്‍ صدقت وبررت (നീ സത്യവും ഗുണവും പറഞ്ഞു.) എന്നും ഇഖാമത്തിലെ قدقامت الصلاة എന്ന് കേള്‍ക്കുമ്പോള്‍ اقامها الله وادامها وجعلنى من صالحى اهلها (നമസ്കാരത്തെ അല്ലാഹു നിലനിറുത്തുകയും ശാശ്വതീകരിക്കുകയും എന്നെ അതിന്റെ അവകാശികളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യട്ടെ) എന്നും ചൊല്ലല്‍ സുന്നത്താണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
അബ്ആള് സുന്നത്തുകള്‍ നമസ്കാരത്തിന്റെ അബ്ആള് സുന്നത്തുകള്‍ പന്ത്രണ്ടാണ്: 1) ആദ്യത്തെ അത്തഹിയ്യാത്ത് ഓതുക 2) ഇതിന്നു വേണ്ടി ഇരിക്കല്‍. 3) സുബ്ഹിന്റെ രണ്ടാം റക്അത്തിലെ 'ഇഅ്തിദാലി'ല്‍ ഖുനൂത്ത് ഓതല്‍. അതിപ്രകാരമാണ് 4) ഖുനൂത്തിന്നുവേണ്ടി നില്‍ക്കല്‍. 5) ആദ്യത്തെ അത്തഹിയ്യാത്തില്‍ اللهم صل على سيدنا محمد എന്ന് സ്വലാത്ത് ചൊല്ലല്‍. 6)ഖുനൂത്തിന്റെ അവസാനത്തില്‍ നബി(സ)യുടെ കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലല്‍. 8) ഇത് രണ്ടിന്നും വേണ്ടി യഥാക്രമം ഇരിക്കലും നില്‍ക്കലും. 9) ഖുനൂത്തിന്റെ അവസാനത്തില്‍ നബി(സ)തിരുമേനിയുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍. 10) അവസാനത്തെ അത്തഹിയ്യാത്തില്‍ നബി(സ)യുടെ കുടുംബക്കാരുടെ മേല്‍ സ്വലാത്തു ചൊല്ലല്‍. 11) സ്വലാത്തിന്നു വേണ്ടി ഇരിക്കല്‍. 12) ഖുനൂത്തില്‍ നബി കുടുംബത്തിന്റെ പേരിലുള്ള സ്വലാത്തിന്നു വേണ്ടി നില്‍ക്കല്‍. ഈ പറയപ്പെട്ട അബ്ആള് സുന്നത്തില്‍ നിന്ന് ഒന്ന് ഒഴിഞ്ഞ് പോയാല്‍ സഹ്വിന്റെ (മറവിയുടെ) സുജൂദ് എന്ന രണ്ട് സുജൂദ് നമസ്കാരത്തിന്റെ അവസാനത്തില്‍ (അത്തഹിയ്യാത്തിന്റെ ശേഷവും സലാം വീട്ടുന്നതിന്റെ മുമ്പുമായി) ചെയ്യല്‍ സുന്നത്താണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ഹൈആത്ത് സുന്നത്ത് അവ പതിനഞ്ചാണ്: 1) തക്ബീറത്തുല്‍ ഇഹ്റാമെന്ന ആദ്യതക്ബീറില്‍ രണ്ട് കൈയും ചുമലിന്റെ നേരെ ഉയര്‍ത്തുക. അപ്പോള്‍ ഉള്ളം കൈകള്‍ ഖിബ്ലക്കഭിമുഖമാക്കുകയും അവയുടെ പുറഭാഗം ചുമലിനോട് നേരിടീക്കുകയും വേണം. റുകൂഇല്‍ പോകുമ്പോഴും അതില്‍ നിന്ന് ഉയരുമ്പോഴും ആദ്യത്തെ അത്തഹിയ്യാത്തില്‍ നിന്ന് ഉയരുമ്പോഴും ഇപ്രകാരം കൈ ഉയര്‍ത്തല്‍ സുന്നത്താണ്. 2) വലതു കൈയിന്റെ പള്ള ഇടതു കൈയിന്റെ പുറഭാഗത്തു വെച്ചു തള്ളവിരല്‍ കൊണ്ടും ചെറുവിരല്‍ കൊണ്ടും ഇടതു കൈയിന്റെ മണിബന്ധത്തെ പിടിച്ചു കൊണ്ട് ബാക്കി മൂന്ന് വിരലുകള്‍ മുഴം കൈയിലേക്കു നീട്ടി വെക്കുകയും കൈയിനെ നെഞ്ചിന്റെ താഴെയും പൊക്കിളിന്റെ മേലയുമായി ഇടത്തേ ഭാഗത്തേക്ക് അല്‍പം ചെരിച്ചു കെട്ടുകയും ചെയ്യുക. 3) കൈ കെട്ടിയ ശേഷം 'വജ്ജഹ്ത്തു' ഓതുക: 4) എല്ലാ റക്അത്തിലും ഫാതിഹക്ക് മുമ്പ്: അഊദു (ശപിക്കപ്പെട്ട പിശാചിന്റെ നാശത്തില്‍ നിന്നും ഞാന്‍ അല്ലാഹുവിനോട് അഭയം തേടുന്നു) എന്ന് ഓതുക. 5) ഉറക്കേയും പതുക്കേയും ഓതേണ്ട സ്ഥലങ്ങളില്‍ അപ്രകാരം ചെയ്യുക. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ഹൈആത്ത് സുന്നത്ത് 6) ഫാതിഹക്കുശേഷം ആമീന്‍ പറയുക. 7) (ഉറക്കേ ഓതേണ്ട നമസ്കാരത്തില്‍) ആദ്യത്തെ രണ്ട് റക്അത്തില്‍ മഅ്മൂമ് അല്ലാത്തവര്‍ സൂറത്ത് ഓതല്‍. 8) റുകൂഇല്‍ നിന്നൊഴിച്ച് ഉയരുമ്പോഴും താഴുമ്പോഴുമെല്ലാം അല്ലാഹു അക്ബര്‍ എന്ന് ചൊല്ലുക 9) റുകൂഇല്‍ നിന്നുയരുമ്പോള്‍ സമിഅല്ലാഹു ലിമന്‍ ഹമിദ (തന്നെ സ്തുതിച്ചവരുടെ സ്തുതി അല്ലാഹു സ്വീകരിക്കട്ടെ) എന്നും ശേഷം ഇഅ്തിദാ ربنا لك الحمد ملئ السماوات وملئ الأرض وملئ ما شئت من شيئ بعد (ഞങ്ങളുടെ രക്ഷിതാവേ, ആകാശ ഭൂമികളും ശേഷം നീ ഉദ്ദേശിച്ചതഖിലവും നിറച്ചുള്ള എല്ലാസ്തുതിയും നിനക്കാണ്) എന്നും പറയണം. 10) റുകൂഇല്‍ سبحان ربي العظيم وبحمده (മഹാനായ എന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതൊടൊപ്പം അവന്റെ പരിശുദ്ധതയെ ഞാന്‍ വാഴ്ത്തുന്നു) എന്നു മൂന്നുവട്ടം പറയുക. 11) സുജൂദില്‍ سبحان ربي الأعلى وبحمده (ഏറ്റവും ഉന്നതനായ എന്റെ നാഥനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധതയെ ഞാന്‍ വാഴ്ത്തുന്നു)എന്നും മൂന്ന് പ്രാവശ്യം ചൊല്ലുക. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ഹൈആത്ത് സുന്നത്ത് 12) അത്തഹിയ്യാത്തിന്റെ ഇരുത്തത്തില്‍ ഇടത്തെ കൈയിന്റെ വിരലുകള്‍ നിവര്‍ത്തിയും അവയുടെ ഇടകള്‍ അകറ്റാതെയും വലത്തെ കൈയ്യിന്റെ ചൂണ്ടുവിരല്‍ അല്ലാത്തവ മടക്കിയുംകൊണ്ട് രണ്ട് കാലിന്റെ തുടയില്‍ വെക്കുക. രണ്ട് സുജൂദിലും അതിന്റെ ഇടയിലെ ഇരുത്തത്തിലും കൈകള്‍ പരത്തിയും വിരലുകള്‍ കൂട്ടിയും ഇരുത്തത്തില്‍ രണ്ട് കാലിന്റെ തുടകളില്‍ മുട്ട് കാലിനോടടുത്തും വെക്കണം. 13) അവസാനത്തെ അത്തഹിയ്യാത്തിന്റെ ഇരുത്തം ഒഴികെയുള്ള ഇരുത്തങ്ങളില്‍ ഇടത്തെ കാലിന്റെ നെരിയാണിമേല്‍ ഇരുന്നു വലത്തെ കാലിനെ നാട്ടിനിറുത്തി അതിന്റെ വിരല്‍തുമ്പുകളെ ഖിബ്ലക്ക് മുന്നിടീച്ചു ഇരിക്കുക. 14) അവസാനത്തെ അത്തഹിയ്യാത്തില്‍ ഇടത്തെ കാലില്‍ ഇടത്തെ കാലിനെ വലതു കാലിന്റെ അടിയിലൂടെ പുറപ്പെടുവിച്ചു ചന്തി ഊന്നി ഇരിക്കുക. 15) ഇടതുഭാഗത്തേക്ക് രണ്ടാം സലാം വീട്ടുക. ഇനിയും ഈ വിഭാഗത്തില്‍പ്പെട്ട സുന്നത്തുകള്‍ ധാരാളമുണ്ട്. നാല് റക്അത്ത് ഫര്‍ള് നമസ്കാരത്തില്‍ സുമാര്‍ അറുനൂറ് സുന്നത്തുകളുണ്ടെന്ന് പറയപ്പെട്ടിരിക്കുന്നു. നമസ്കരിക്കുന്നവര്‍ മുഴുവന്‍ സുന്നത്തുകളും ശ്രദ്ധിച്ചു കൊണ്ടുവരേണ്ടതും എല്ലാം അല്ലാഹുവിനെ മാത്രം ഉദ്ദേശിച്ചു പ്രവര്‍ത്തിക്കേണ്ടതുമാണ്. മറ്റൊരാളെ കാണിക്കാന്‍ വേണ്ടി എന്ന ഉദ്ദേശ്യം ഉണ്ടാവരുത്. അവസാനത്തെ അത്തഹിയ്യാത്തില്‍ പൂര്‍ണമായ അത്തഹിയ്യാത്തും സ്വലാത്തും ചൊല്ലണം. ഖുനൂത്തിലും മറ്റു ദുആകളിലും ജമാഅത്തായി നമസ്കരിക്കുമ്പോള്‍ ഇമാമ് എല്ലാവരെയും ഉള്‍പ്പെടുത്തുന്ന ബഹുവചന വാക്കുകളാണുപയോഗിക്കേണ്ടത്. അപ്പോള്‍ ഖുനൂത്തില്‍ 'ഇഹ്ദിനീ' പോലുള്ള നാല് ഏക വചന സ്ഥലങ്ങളിലും 'നാ' എന്നും 'ലീ' എന്നുള്ള സ്ഥലത്ത് 'ലനാ' എന്നും അത്തഹിയ്യാത്തില്‍ എന്ന ദുആയില്‍ എന്നും ചൊല്ലേണ്ടതാണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
സ്ത്രീകളുടെ പ്രത്യേകത നമസ്കാരത്തില്‍ അഞ്ചു കാര്യങ്ങളില്‍ സ്ത്രീയും പുരുഷനും തമ്മില്‍ വ്യത്യാസമുണ്ട്: 1) പുരുഷന്മാര്‍ സുജൂദിലും റുകൂഇലും കൈമുട്ടുകള്‍ രണ്ട് ഭാഗത്തെ വിട്ട് അകറ്റിപ്പിടിക്കണം. 2) സുജൂദില്‍ വയര്‍ കാലിന്റെ തുടയേയും വിട്ട് ഉയര്‍ത്തുകയാണ് പുരുഷന്മാര്‍ ചെയ്യേണ്ടത്. സത്രീകള്‍ റുകൂഇല്‍ കൈമുട്ടുകള്‍ കൂട്ടുകയും സുജൂദില്‍ വയര്‍ തുടയോട് ചേര്‍ക്കുകയും വേണം. 3) ഫാതിഹയും സൂറത്തും ഉച്ചത്തില്‍ ഓതേണ്ട നമസ്കാരങ്ങളില്‍ പുരുഷന്മാര്‍ അങ്ങനെ ചെയ്യണം. എന്നാല്‍ സ്ത്രീകള്‍ പതുക്കെയാണ് ഓതേണ്ടത്. 4) നമസ്കാരത്തില്‍ മറ്റുള്ളവരെ ഉണര്‍ത്തേണ്ട വല്ല കാര്യങ്ങളുമുണ്ടാകുമ്പോള്‍ പുരുഷന്മാര്‍ 'സുബ്ഹാനല്ലാഹ്' എന്ന് തസ്ബീഹ് ചൊല്ലണം. സ്ത്രീകള്‍ വലത്തെ കൈയിന്റെ പള്ള ഇടത്തേതിന്റെ പുറത്തടിച്ച് ശബ്ദമുണ്ടാക്കുകയാണ് വേണ്ടത്. 5) കാല്‍ മുട്ട്-പൊക്കിളിന്റെ ഇട മാത്രമേ പുരുഷന്മാര്‍ക്കും അടിമസ്ത്രീകള്‍ക്കും ഔറത്തുള്ളൂ. അവിടെ മറച്ചു കൊണ്ട് അവര്‍ക്ക് നമസ്കരിക്കാം. സ്വതന്ത്ര സ്ത്രീകള്‍ മന്‍കൈയും മുഖവും അല്ലാത്തവയെല്ലാം മറക്കണം. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ബാത്വിലാകുന്ന കാര്യങ്ങള്‍ പതിനൊന്ന് കാര്യങ്ങള്‍ക്കൊണ്ട് നമസ്കാരം ബാത്വിലാകും. 1) ഓര്‍മയോട് കൂടി നമസ്കാരത്തില്‍ സംസാരിക്കല്‍. 2) നമസ്കാരത്തിന്റേതല്ലാത്ത പ്രവൃത്തികള്‍ കൂടുതലായി ചെയ്യല്‍. തുടര്‍ച്ചയായി മൂന്ന് ചവിട്ടടി വെക്കുക മുതലായവ ഈ ഇനത്തില്‍പെടുന്നു. 3) നമസ്കാരത്തില്‍ വുളു മുറിയുക. 4) വിട്ടുവീഴ്ചയില്ലാത്ത നജസുകള്‍ വസ്ത്രത്തിലോ ശരീരത്തിലോ തട്ടുക. 5) ഔറത്ത് വെളിവാകല്‍. എന്നാല്‍ കാറ്റ് മുതലായവകൊണ്ട് വെളിവാകുകയും ഉടനെ മറക്കുകയും ചെയ്താല്‍ കുഴപ്പമില്ല. 6) നിയ്യത്തിനെ വ്യത്യാസപ്പെടുത്തല്‍. നമസ്കാരത്തെ മറക്കുന്നതു കൊണ്ടും നിര്‍വഹിക്കുന്നതല്ലാത്ത മറ്റൊരു നമസ്കാരത്തെ കരുതുന്നത് കൊണ്ടുമാണിത്. 7) ഖിബ്ലയില്‍ നിന്നു തെറ്റിനില്‍ക്കല്‍. 8) നമസ്കരിക്കുമ്പോള്‍ എന്തെങ്കിലും തിന്നുക. ഇത് അല്‍പമാണെങ്കിലും ബാത്വിലാകും. 9) നമസ്കാരത്തില്‍ എന്തെങ്കിലും കുടിക്കല്‍. 10) രണ്ട് അക്ഷരം വെളിവാകുന്ന വിധത്തില്‍ പൊട്ടിച്ചിരിക്കുക മുതലായവ. 11) കാഫിറായിപ്പോകുന്ന കാര്യങ്ങള്‍ നമസ്കാരത്തില്‍ സംഭവിക്കുക. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
സ്ഥിതി വിവരം • ഫര്‍ള് നമസ്കാരത്തിന്റെ റക്അത്തുകള്‍ പതിനേഴാകുന്നു. • ഇതില്‍ ഒട്ടാകെ മുപ്പത്തിനാല് സുജൂദ്, • തൊണ്ണൂറ്റിനാല് തക്ബീറ്, • മുപ്പത് അത്തഹിയ്യാത്ത്, പത്ത് സലാം, • നൂറ്റി അമ്പത്തിമൂന്ന് തസ്ബീഹ് എന്നിവയാണ്. • അഞ്ച് വഖ്ത് നമസ്കാരത്തിന് ആകെ ഇരുനൂറ്റി നാല്‍പത്തിനാല് ഫര്‍ളുകള്‍. • സുബ്ഹിന്റെ രണ്ട് റക്അത്തില്‍ മുപ്പത്തിരണ്ട് ഫര്‍ളുകളാണ്. • മഗ്രിബിന് നാല്‍പത്തിനാലും • ളുഹ്ര്‍, അസ്വ്ര്‍, ഇശാഅ് എന്നിവക്ക് അമ്പത്തി ആറും വീതമാണ് ഫര്‍ളുകള്‍. • ഫര്‍ള് നമസ്കാരം നിന്ന് നിര്‍വഹിക്കാന്‍ സാധിക്കാതെ വന്നാല്‍ ഇരുന്ന് ചെയ്യണം. അതിനും സാധിക്കാതെവന്നാല്‍ വലത്തോട്ടോ ഇടത്തോട്ടോ ചരിഞ്ഞ് കിടന്ന് മുഖം കൊണ്ടും ശരീരത്തിന്റെ മുന്‍ഭാഗം കൊണ്ടും ഖിബ്ലക്ക് മുന്നിട്ടാണ് നിര്‍വഹിക്കേണ്ടത്. ഇതിനും സാധിക്കാതെ വന്നാല്‍ ഇരു പാദങ്ങളും മുഖവും ഖിബ്ലക്ക് തിരിച്ച് മലര്‍ന്ന് കിടന്ന് നമസ്കരിക്കേണ്ടതാണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
മറവിയുടെ സുജൂദ് • നമസ്കാരത്തിന്റെ ഫര്‍ള്, അബ്ആള് സുന്നത്ത്, ഹൈആത്ത് സുന്നത്ത് എന്നീ മൂന്ന് ഇനത്തില്‍ പെട്ടതും നമസ്കാരത്തില്‍ നിന്ന് ഒഴിഞ്ഞു പോകാം. ഇതില്‍ ഫര്‍ള് ഒഴിഞ്ഞു പോയതിന് പരിഹാരമായി സഹ്വിന്റെ സുജൂദ് ചെയ്തതുകൊണ്ട് പ്രയോജനമില്ല. എങ്കിലും സലാമിന്റെ മുമ്പോ വീട്ടിയ ഉടനെയോ ഒരു ഫര്‍ള് ഒഴിഞ്ഞു പോയിട്ടുണ്ടെന്ന് ഒരാള്‍ക്ക് ഉറപ്പായാല്‍ ആ ഫര്‍ളിനെയും അതിനു ശേഷമുള്ളതിനെയും ചെയ്ത് സഹ്വിന്റെ സുജൂദ് ചെയ്തു സലാം വീട്ടണം. • അബ്ആള് സുന്നത്തില്‍ നിന്ന് ഒന്നു മറന്നു പോവുകയും ശേഷമുള്ള ഫര്‍ളില്‍ പ്രവേശിക്കുകയും ചെയ്താല്‍ പിന്നെ അതിലേക്ക് മടങ്ങരുത്. അതിന് സഹ്വിന്റെ സുജൂദ് ചെയ്തു സലാം വീട്ടിയാല്‍ മതി. ഹൈആത്ത് സുന്നത്തില്‍ ഒന്നിനെ ഉപേക്ഷിച്ചാല്‍ അതിലേക്ക് മടങ്ങുകയോ സഹ്വിന്റെ സുജൂദ് ചെയ്യുകയോ വേണ്ടതില്ല. റക്അത്തുകളുടെ എണ്ണത്തില്‍ സംശയിച്ചാല്‍ കുറഞ്ഞ കണക്ക് പിടിക്കുകയും ബാക്കിയുള്ളതിനെ നിര്‍വഹിച്ചു മറവിയുടെ സുജൂദ് ചെയ്യുകയും വേണം. അത് രണ്ടും സലാമിന്റെ മുമ്പാണ് നിര്‍വഹിക്കേണ്ടത്. സുജൂദിന്റെ കാരണം എത്ര അധികമായിരുന്നാലും രണ്ടിലധികം വേണ്ടതില്ല. സഹ്വിന്റെ സുജൂദ് സുന്നത്താണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
നമസ്കാരം കറാഹത്തായ സമയങ്ങള്‍ • മുകളില്‍ പറഞ്ഞ കാരണങ്ങളില്ലാത്ത സുന്നത്ത് നമസ്കാരങ്ങള്‍ 5 സമയങ്ങളില്‍ മക്കയിലെ ഹറമല്ലാത്ത സ്ഥലങ്ങളില്‍ കറാഹത്താകുന്നു. കാരണങ്ങളുള്ളവക്ക് ഇത് ബാധകമല്ല. 'ഖളാഅ്' ആയ ഫര്‍ള്, ഗ്രഹണ നമസ്കാരം, ത്വവാഫിന്റെ സുന്നത്ത്, പള്ളിയില്‍ പ്രവേശിച്ചാലുള്ള തഹിയ്യത്ത്, വുളൂഇന്റെ സുന്നത്ത് നമസ്കാരം ഇങ്ങനെയുള്ളതെല്ലാം കാരണങ്ങളുള്ളതില്‍ പെട്ടതാണ്. ഇഹ്റാമിന്റെ സുന്നത്ത് നമസ്കാരം മുതലായവ കാരണം മുന്‍കടക്കാത്തവയില്‍ പെട്ടതാകുന്നു. • മേല്‍പറഞ്ഞ അഞ്ച് സമയങ്ങള്‍ ഇതാണ്: • 1) സുബ്ഹ് നമസ്കാരത്തിനു ശേഷം സൂര്യന്‍ ഏഴുമുഴം ഉയരുന്നതുവരെ. • 2) സൂര്യന്‍ ആകാശ മദ്ധ്യത്തില്‍ എത്തിയ സമയം മുതല്‍ അവിടെ നിന്നു തെറ്റുന്നതു വരെ. എന്നാല്‍ വെള്ളിയാഴ്ച ഇത് ബാധകമല്ല. ജുമുഅയില്‍ പങ്കെടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഉച്ചക്ക് നമസ്കരിക്കാം. • 3) സൂര്യന്‍ ഉദിച്ചതുമുതല്‍ ഒരു ചവളത്തിന്റെയത്ര (സുമാര്‍ 20 മിനിറ്റ്) ഉയരുന്നതുവരെ. • 4) അസ്വ്ര്‍ നമസ്കരിച്ചതിനു ശേഷം അസ്തമയം വരെ. • 5) അസ്തമയം തുടങ്ങി അത് പൂര്‍ത്തിയാകുന്നതുവരെ. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ജമാഅത്ത് നമസ്കാരം • ജമാഅത്തായി നമസ്കരിക്കുന്നതിന്നു ഒറ്റക്ക് നമസ്കരിക്കുന്നതിനേക്കാള്‍ ഇരുപത്തിയേഴ് പദവികള്‍ കൂടുതലുണ്ട്. അത് ഉപേക്ഷിക്കല്‍ വലിയ നഷ്ടമാണ്. മഹാനായ സുലൈമാനുദ്ദാറാനീ(റ) പറയുന്നു: ജമാഅത്ത് നമസ്കാരം ഒരാള്‍ക്ക് നഷ്ടപ്പെടുന്നുവെങ്കില്‍ അത് അവന്റെ പാപം നിമിത്തമാണ്. (ഇഹ്യാ) • ജുമുഅ ഒഴികെയുള്ള നമസ്കാരങ്ങളില്‍ ജമാഅത്തു ബലപ്പെട്ട സുന്നത്താണ്; ജുമുഅയില്‍ അത് നിര്‍ബന്ധവും. ഇമാമിനെ തുടര്‍ന്നു ഞാന്‍ നമസ്കരിക്കുന്നു എന്ന് കരുതല്‍ നിര്‍ബന്ധമാണ്. സ്വതന്ത്രന്മാരെപ്പോലെത്തന്നെ അടിമകളെയും വിവേകമെത്തിയ കുട്ടികളെയും തുടര്‍ന്നു നമസ്കരിക്കുന്നതിന്ന് വിരോധമില്ല. പുരുഷന്മാര്‍-അവര്‍ കുട്ടികളാണെങ്കിലും- സ്ത്രീകളെയും ഫാതിഹ അറിയുന്നവര്‍ അതറിയാത്തവരെയും തുടരുന്നത് അനുവദനീയമല്ല. സ്ത്രീകള്‍ക്ക് സ്ത്രീകളെയും പുരുഷന്മരേയും, ഫാത്തിഹ അറിയാത്തവര്‍ക്ക് അറിയാത്തവരേയും അറിയുന്നവരേയും തുടരാം. • ഇമാമ് റുകൂഇലായിരിക്കുമ്പോള്‍ തുടരുന്നവര്‍ ഇഹ്റാമിന്റെ(നമസ്കാരത്തില്‍ പ്രവേശിക്കുന്ന) തക്ബീര്‍ ചൊല്ലുമ്പോള്‍ ഇത് ഫര്‍ളായ തക്ബീറാണ് എന്ന് കരുതണം. അല്ലെങ്കില്‍ റുകൂഇന്നുവേണ്ടി മറ്റൊരു തക്ബീര്‍ ഞാന്‍ ചൊല്ലും എന്ന് കരുതണം. രണ്ടിലൊന്ന് കരുതാതിരുന്നാല്‍ നമസ്കാരം ശരിയാകുന്നതല്ല. ഫര്‍ളായ തക്ബീറുകൊണ്ടുമാത്രം മതിയാക്കുന്ന പക്ഷം അപൂര്‍ണ്ണ റുകൂഇ(കാല്‍മുട്ടിലേക്ക് ഉള്ളം കൈ എത്തുന്ന വിധത്തിലുള്ള കുനിയല്‍)ന്റെ പരിധിയിലേക്കെത്തുന്നതിന്നു മുമ്പുതന്നെ അത് തീര്‍ക്കേണ്ടതാണ്. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അറിവുള്ളവരില്‍ നിന്ന് അത് പരിഗണിക്കുന്നതല്ല. അറിവില്ലാത്തവര്‍ക്ക് അത് ഫര്‍ളായി പരിഗണിക്കപ്പെടുന്നതാണ്. • പള്ളിയില്‍ വെച്ചു തുടര്‍ന്നു നമസ്കരിക്കുമ്പോള്‍ ഇമാമിന്റെ ചലനങ്ങള്‍ അറിയുന്ന സ്ഥലത്ത് മഅ്മൂമ് നിന്നാല്‍ മതി. ഇമാമിനെ കാണണമെന്നോ മറ്റോ വ്യവസ്ഥയില്ല. മസ്ജിദുല്‍ ഹറാ(മക്കയിലെ പള്ളി)മിലും അല്ലാത്ത പള്ളികളിലും മറ്റു സ്ഥലങ്ങളിലും നിറുത്തത്തില്‍ ഇമാമിനേക്കാള്‍ മഅ്മൂമ് മടമ്പുകാല്‍ കൊണ്ട് മുന്‍കടക്കാതിരിക്കല്‍ നിര്‍ബന്ധമാണ്. • പള്ളിയല്ലാത്ത സ്ഥലങ്ങളില്‍ തുടര്‍ന്നു നമസ്കരിക്കുമ്പോള്‍ ഇമാമിനെ കാണുന്നതിന്ന് തടസ്സമുള്ള മറ ഇല്ലാതിരിക്കുക, രണ്ടാള്‍ക്കുമിടയിലുള്ള ദൂരം മുന്നൂറ് മുഴത്തിലധികമാകാതിരിക്കുക, ഇമാമിന്റെ ചലനങ്ങള്‍ അറിയുന്ന സ്ഥലത്തായിരിക്കുക എന്നിവ നിര്‍ബന്ധമാണ്. ഇമാമിന്റേയും മഅ്മൂമിന്റേയും നമസ്കാരത്തിന്റെ രൂപം ഒന്നായിരിക്കലും തുടര്‍ച്ച ശരിയാകാനുള്ള നിബന്ധനയില്‍ പെട്ടതു തന്നെ. സുന്നത്തുകള്‍ എടുക്കുന്നതിലും ഒഴിവാക്കുന്നതിലും വലിയ വ്യത്യാസമില്ലാതെ ഇമാമിനോടൊപ്പമാകേണ്ടതാണ്. ഇമാമിന്റെ തക്ബീറത്തുല്‍ ഇഹ്റാമിനേക്കാള്‍ മഅ്മൂമിന്റേത് മുന്‍കടക്കാന്‍ പാടില്ല. അറിവോടും ഓര്‍മ്മയോടും കൂടി രണ്ട് 'ഫിഅ്ലി'(പ്രവൃത്തി മുഖേനയുള്ളത്)യായ ഫര്‍ളു കൊണ്ട് മഅ്മൂമ് ഇമാമിനേക്കാള്‍ മുന്‍കടക്കരുത്. ഇനിയും പല ശര്‍ഥുകളുമുണ്ട്; അതെല്ലാം വലിയ ഗ്രന്ഥങ്ങള്‍ നോക്കി പഠിക്കേണ്ടതാണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
യാത്രക്കാരുടെ നമസ്കാരം • യാത്രക്കാര്‍ക്ക് നാല് റക്അത്തുള്ള നമസ്കാരം രണ്ടായി ചുരുക്കി നിര്‍വ്വഹിക്കാവുന്നതാണ്. ഇതിന്ന് നാല് നിബന്ധനകളുണ്ട്. • 1) യാത്ര ദോഷകരമായ കാര്യത്തിലല്ലാതിരിക്കുക. യജമാനന്റെ സമ്മതമില്ലാതെ അടിമ ഒളിച്ചു പോകുന്നതും ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഭാര്യ യാത്ര ചെയ്യുന്നതും ദോഷകരമായ യാത്രയില്‍ പെട്ടതാണ്. • 2) 16 കാതം ( 131 കിലോ മീറ്റര്‍) ദൂരമുള്ള യാത്രയായിരിക്കുക. ഇതില്‍ താഴെയുള്ള യാത്രയില്‍ ചുരുക്കി നമസ്കരിക്കല്‍ അനുവദനീയമല്ല. 24 കാതവും (196 കി.മീ) അതിലധികവുമുള്ള യാത്രയില്‍ ചുരുക്കിത്തന്നെ നമസ്കരിക്കലാണ് ഏറ്റവും ഉത്തമം. • 3) അദാഓ അല്ലെങ്കില്‍ മേല്‍പറഞ്ഞ വിധമുള്ള യാത്രയില്‍ നഷ്ടപ്പെട്ട(ഖളാ)തോ ആയ നമസ്കാരമായിരിക്കല്‍. • 4) തക്ബീറത്തുല്‍ ഇഹ്റാമോടു കൂടി രണ്ട് റക്അത്തായി ഖസ്റാക്കുന്നുവെന്ന് കരുതല്‍. ഖസ്വ്റ് ആക്കുന്നവര്‍ പൂര്‍ത്തിയാക്കി നമസ്കരിക്കുന്നവരോട് തുടരാന്‍ പാടില്ല. നമസ്കാരം തീരും മുമ്പ് യാത്ര അവസാനിക്കുകയുമരുത്. യാത്രയില്‍ ഖസ്വ്റാക്കല്‍ അനുവദനീയമാണെന്ന് അവന്ന് അറിവുണ്ടായിരിക്കുകയും വേണം. • മേല്‍ പറഞ്ഞ യാത്രക്കാര്‍ക്കും ളുഹ്റ്, അസ്ര്‍, മഗ്രിബ്, ഇശാഅ് എന്നിവയെ രണ്ടിലൊന്നിന്റെ സമയത്ത് ഒരുമിച്ചു (ജംഅ്) നമസ്കരിക്കുന്നതിന്നും വിരോധമില്ല. ജുമുഅയോട് ചേര്‍ത്ത് അസ്വ്റിനെ ജംആക്കി നമസ്കരിക്കാം. • മുന്തിച്ചു ജംആക്കുന്നതിന്ന് നാല് ശര്‍ഥുകളുണ്ട്. 1) മുന്നിലുള്ള നമസ്കാരത്തെ ആദ്യം നമസ്കരിക്കുക. 2) പിന്തിയ നമസ്കാരത്തെ ഇതോടുകൂടി ജംആക്കുമെന്ന് ആദ്യത്തേതിന്റെ തക്ബീറത്തുല്‍ ഇഹ്റാമിനും സലാമിന്നുമിടയില്‍ കരുതുക. 3) രണ്ട് നമസ്കാരങ്ങള്‍ക്കിടയില്‍ അധികമായ താമസം കൂടാതെ ചേര്‍ത്തു നിര്‍വ്വഹിക്കുക. 4) രണ്ടാമത്തെ നമസ്കാരത്തിന്ന് കൈ കെട്ടുന്നതുവരെ യാത്ര തുടരുക. • പിന്തിച്ചു ജംആക്കുന്നതിന്റെ ശര്‍ഥുകള്‍ രണ്ട്: 1) ആദ്യ നമസ്കാരത്തിന്റെ സമയം കഴിയുന്നതിന്ന് മുമ്പ് ഇതിനെ ജംആക്കാന്‍ വേണ്ടി ഞാന്‍ പിന്തിക്കുകയാണ് എന്ന് കരുതുക. 2) രണ്ട് നമസ്കാരവും അവസാനിക്കുന്നത് വരെ യാത്ര തുടരുക. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ജുമുഅ നമസ്കാരം • ഏറ്റവും ഭയപ്പെടേണ്ടതും സൂക്ഷിക്കേണ്ടതുമായ കാര്യമാണ് ജുമുഅ ഉപേക്ഷിക്കല്‍. അതിന്റെ ശിക്ഷകളിലൊന്ന് ഈമാന്‍ തെറ്റി മരണപ്പെടലാണ്. (അല്ലാഹു കാക്കട്ടെ) • ജുമുഅയുടെ പ്രതിഫലങ്ങള്‍ അനവധിയുണ്ട്. ഒരു ജുമുഅ മുതല്‍ മറ്റേതുവരെയുള്ള ദോഷങ്ങളെല്ലാം പൊറുക്കപ്പെടുമെന്നത് അതില്‍ ഒന്നാണ്. മുസ്ലിമും, പ്രായപൂര്‍ത്തിയായവനും, ബുദ്ധിക്കു സ്ഥിരതയുള്ളവനും, പുരുഷനും, രോഗമില്ലാത്തവനും, ജുമുഅയുള്ള നാട്ടില്‍ വീടു വെച്ചു താമസിക്കുന്നവനും ആയിരിക്കല്‍ ജുമുഅ നിര്‍ബന്ധമാകാനുള്ള ശര്‍ഥുകളാകുന്നു. • ജുമുഅ സ്വഹീഹായിത്തീരാന്‍ ഏഴു ശര്‍ഥുകളുണ്ട്: 1) വലിയ രാജ്യമാകല്‍; അല്ലെങ്കില്‍ ജുമുഅക്ക് മതിയാകുന്ന ആളുകളുള്ള ഗ്രാമമാകല്‍. 2) ജുമുഅക്ക് പറ്റിയ നാല്‍പത് ആളുകളുണ്ടാവല്‍. ഇമാമടക്കം നാല്‍പതായാലും മതി. അതില്‍ കുറഞ്ഞാല്‍ മതിയാകുകയില്ലെന്ന് ഫത്ഹുല്‍ ജവാദില്‍ പറഞ്ഞിരിക്കുന്നു. 3) രണ്ട് ഖുതുബയും ജുമുഅയും ളുഹ്റിന്റെ സമയത്തായിരിക്കുക. ഇവക്കെല്ലാം കൂടി സമയമില്ലെന്ന് കണ്ടാല്‍ ളുഹ്റ് നമസ്കരിക്കണം. • 4) ആദ്യത്തെ റക്അത്തില്‍ തന്നെ ഫാതിഹയും അത്തഹിയ്യാത്തും അറിയുന്ന നാല്‍പതാളുകള്‍ ഇമാമിനെ തുടര്‍ന്നു നമസ്കരിക്കുകയും സലാം വീട്ടുന്നതുവരെ ഈ എണ്ണം ചുരുങ്ങാതിരിക്കുകയും ചെയ്യുക. 5) ജുമുഅ രാജ്യത്തിന്റെ ഉള്ളില്‍ പെട്ട സ്ഥലത്തായിരിക്കുക. 6)നമസ്കാരം രണ്ട് ഖുതുബയുടെ ശേഷമായിരിക്കുക. 7) ഖുതുബയുടെയും നമസ്കാരത്തിന്റെയും ഇടയില്‍ അധികം താമസിക്കാതിരിക്കുക. • ഖുതുബയുടെ ഫര്‍ളുകള്‍ അഞ്ചാകുന്നു: 1) അല്‍ഹംദുലില്ലാഹി എന്നോ മറ്റോ ഉള്ള സ്തുതിയുടെ വചനം രണ്ട് ഖുതുബയിലും പറയുക. 2) രണ്ടിലും നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുകയും 3) തഖ്വ കൊണ്ട് ഉപദേശിക്കുകയും ചെയ്യുക. 4) രണ്ടിരൊരു ഖുതുബയില്‍ പൂര്‍ണ്ണാര്‍ത്ഥമുള്ള ഒരു ആയത്ത് ഓതുക. 5) രണ്ടാമത്തെതില്‍ സത്യവിശ്വാസികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. • ഖുതുബയുടെ ശര്‍ഥുകള്‍ ഏഴാകുന്നു: 1) അതിന്റെ അഞ്ചുഫര്‍ളുകളേയും ഓതുന്നവന്‍ ഒഴിച്ച് മുപ്പത്തൊമ്പതാളെ കേള്‍പ്പിക്കല്‍. 2) ഖുതുബ അറബിയിലായിരിക്കുക. 3) സാധിക്കുന്നവര്‍ നിന്നു കൊണ്ടുതന്നെ ഖുതുബ നിര്‍വഹിക്കുക. 4) നമസ്കരിക്കുന്നവരെപ്പോലെത്തന്നെ എല്ലാ അശുദ്ധിയില്‍ നിന്നും, ശരീരം വസ്ത്രം സ്ഥലം എന്നിവ നജസില്‍ നിന്നും ശുദ്ധമായിരിക്കുക. 5) നമസ്കാരത്തിലെന്നത് പൊലെ നഗ്നത മറയ്ക്കല്‍. 6) രണ്ടു ഖുതുബകള്‍ക്കിടയിലും അല്‍പം ഇരിക്കല്‍. 7) ഫര്‍ളുകള്‍ക്കിടയിലും രണ്ട് ഖുതുബകള്‍ക്കിടയിലും അധികം താമസിക്കാതെ തുടര്‍ച്ചയായി ഓതല്‍. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ജുമുഅയുടെ സുന്നത്തുകള്‍ • ജുമുഅക്ക് ഉദ്ദേശിച്ചവര്‍ പ്രഭാതത്തിന്നു ശേഷം നിയ്യത്തോടുകൂടി കുളിക്കല്‍ സുന്നത്താണ്. രാവിലെ പോകുന്നതും നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും സുന്നത്ത് തന്നെ. വെളുത്ത വസ്ത്രമാണ് ഉത്തമം. നോമ്പുകാരല്ലാത്തവര്‍ സുഗന്ധ ദ്രവ്യങ്ങള്‍ ഉപയോഗിക്കലും തലപ്പാവ് ധരിക്കലും ഖുതുബ ശ്രദ്ധിച്ചു കേള്‍ക്കലും സുന്നത്താണ്. വെള്ളിയാഴ്ച രാവിലും വെള്ളിയാഴ്ച പകലും- പ്രത്യേകിച്ച് സുബ്ഹിന്നു ശേഷം- സൂറത്തുല്‍ കഹ്ഫ് ഓതല്‍ ബലമായ സുന്നത്താകുന്നു. നബി (സ) യുടെ പേരില്‍ സ്വലാത്ത് ചൊല്ലുന്നതും ആ സ്വലാത്ത് അധികമാക്കുന്നതും സുന്നത്ത് തന്നെ. സ്വലാത്തില്‍ നബി (സ) യുടെ പേരിന്നു മുമ്പ് സയ്യിദിനാ (ഞങ്ങളുടെ നേതാവ്) എന്ന് കൂട്ടിച്ചൊല്ലുന്നതില്‍ വളരെ ശ്രേഷ്ഠതയുണ്ട്. അതു കൊണ്ട് ഒരുകാലത്തും അത് ഉപേക്ഷിക്കരുതെന്നും നമസ്കാരത്തിലും മറ്റും അങ്ങനെ പറയണമെന്നും മതാലിഉല്‍ മസര്‍റാത്ത് എന്ന ഗ്രന്ഥത്തിലും ശൈഖ് റംലീയും ഇബ്റാഹീമുല്‍ ബാജൂരീ(റ)യും തങ്ങളുടെ ഗ്രന്ഥങ്ങളിലും ഫതാവയിലും മറ്റും പറഞ്ഞിരിക്കുന്നു. വെള്ളിയാഴ്ച പകലും ഖുതുബയുടെ ഇടയിലും പ്രാര്‍ത്ഥന അധികമാക്കല്‍ സുന്നത്താണ്.(ഹാ.തുഹ്ഫ) • ഖുതുബയിലുള്ള ദുആകളില്‍ ഇമാമിന്റെ മറ്റുള്ള ദുആകളിലെന്നപോലെത്തന്നെ ശ്രോതാക്കള്‍ കൈ ഉയര്‍ത്തി പതുക്കെ ആമീന്‍ ചൊല്ലല്‍ സുന്നത്തുണ്ട്. ഇപ്രകാരം മക്കാശരീഫിലെ മുഫ്തിയായിരുന്ന അസ്സയ്യിദ് മുഹമ്മദ്ബ്നുല്‍ ഹുസൈന്‍ അലവീ(റ) തന്റെ ഫതാവയില്‍ ഫതാവാ ഇബ്നുഹജറിനെ ഉദ്ധരിച്ചു കൊണ്ട് പ്രസ്താവിച്ചത് കാണാം. ഖുതുബ സമയം പള്ളിയില്‍ പ്രവേശിച്ചയാള്‍ക്ക് തഹിയ്യത്ത് നമസ്കാരം മാത്രമേ അനുവദനീയമാകുകയുള്ളൂ. അത് തന്നെ ലഘുവായിരിക്കണം താനും. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
പെരുന്നാള്‍ നമസ്കാരം 1 • സുന്നത്തു നമസ്കാരങ്ങളില്‍ ഏറ്റവും പ്രബലമായതാണ് പെരുന്നാള്‍ നമസ്കാരം. ഇതിന്റെ സമയം സൂര്യന്‍ ഉദിച്ചതുമുതല്‍ ആകാശ മദ്ധ്യത്തില്‍ നിന്ന് തെറ്റുന്നതുവരെയാണ്. സൂര്യന്‍ ഉദിച്ചു ഒരു ചവളത്തിന്റെയത്ര (ഏഴ് മുഴം) ഉയരുന്നതുവരെ പിന്തിക്കലാണ് സുന്നത്ത്. പെരുന്നാള്‍ നമസ്കാരം രണ്ട് റക്അത്താകുന്നു. ചെറിയ പെരുന്നാളിന്റേതെന്നോ വലിയ പെരുന്നാളിന്റേതെന്നോ നമസ്കാരത്തിന്നും, സന്ദര്‍ഭം പോലെ നിയ്യത്ത് ചെയ്യണം. • നമസ്കാരത്തില്‍ പ്രവേശിച്ചു 'വജ്ജഹ്ത്തു' ഓതിയാല്‍ 'അഊദു' വിന്നു മുമ്പ് ഏഴു പ്രാവശ്യം തക്ബീറോടെ കൈ ഉയര്‍ത്തി കെട്ടണം. രണ്ടാമത്തെ റക്അത്തില്‍ നിറുത്തത്തിന്റെ തക്ബീര്‍ കൂടാതെ അഊദുവിന്നു മുമ്പ് അഞ്ച് തക്ബീര്‍ ചൊല്ലി കൈ ഉയര്‍ത്തി കെട്ടണം. ഈ തക്ബീറുകള്‍ക്കിടയിലെല്ലാം سبحان الله والحمد لله ولااله الاالله الله اكبر എന്ന് ചൊല്ലേണ്ടതാകുന്നു. അത് പതുക്കെയും ഒരു 'ഇഖ്ലാസ് സൂറ' ഓതുന്ന സമയത്തും ആകുന്നത് സുന്നത്താണ് (തുഹ്ഫ). അവസാനത്തെ തക്ബീറിനോട് ചേര്‍ത്ത് അഊദു ഓതല്‍ സുന്നത്താകുന്നു. ആദ്യത്തെ റക്അത്തില്‍ ഫാത്തിഹക്കുശേഷം 'ഖാഫ്' സൂറത്തോ 'സബ്ബിഹിസ്മ'യോ ഓതലും രണ്ടാമത്തേതില്‍ 'ഹല്‍ അതാക'യോ 'ഇഖ്തറബത്തി'യോ ഓതലും സുന്നത്താണ്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
പെരുന്നാള്‍ നമസ്കാരം 2 • പെരുന്നാള്‍ രാവ് മുതല്‍ പെരുന്നാള്‍ നമസ്കാരത്തില്‍ ഇമാമ് പ്രവേശിക്കുന്നതു വരെ തക്ബീര്‍ ചൊല്ലല്‍ രണ്ടു പെരുന്നാളിലും സുന്നത്തുണ്ട്. വലിയ പെരുന്നാളിന് ദുല്‍ഹിജ്ജ ഒമ്പതിന്റെ സുബ്ഹ് മുതല്‍ പതിമൂന്നിന്റെ അസ്വ്റ് വരെ എല്ലാ നമസ്കാരത്തിന്നു ശേഷവും ശബ്ദമുയര്‍ത്തി ഒറ്റക്കും കൂട്ടമായും തക്ബീര്‍ ചൊല്ലല്‍ സുന്നത്താണ്. ദുല്‍ഹിജ്ജ പിറന്നതുമുതല്‍ ആദ്യപത്ത് തീരുന്നതുവരെ ആട്, പശു, ഒട്ടകം എന്നീ മൃഗങ്ങളെ കാണുമ്പോഴും തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. • രണ്ട് പെരുന്നാളിന്നും കുളിക്കുന്നതും അനുവദനീയമായ മുന്തിയ വസ്ത്രങ്ങള്‍ ധരിച്ച് ഭംഗിയാകുന്നതും സുന്നത്താകുന്നു. ഇതില്‍ പുരുഷന്മാരെപ്പോലെത്തന്നെയാണ് അകത്തടങ്ങിയിരിക്കുന്ന സ്ത്രീകളും(തജ്രീദ്). • നല്ലയിനം സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കുന്നത് സുന്നത്താണ്. കസ്തൂരി പനിനീര്‍കലര്‍ത്തിയ മറ്റ് സുഗന്ധസാധനങ്ങള്‍ എന്നിവയാണ് ഏറ്റവും ഉത്തമം. കുളിയും ശേഷം പറഞ്ഞ മറ്റ് കാര്യങ്ങളും പെരുന്നാള്‍ നമസ്കാരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും സുന്നത്താകുന്നു. • വലിയ പെരുന്നാളിന്ന് ഉള്ഹിയ്യത്ത് അറുക്കല്‍ ഉദ്ദേശിച്ചവര്‍ ദുല്‍ഹിജ്ജ ഒന്നു മുതല്‍ അറുക്കുന്നതുവരെ മുടി നഖം എന്നിവ നീക്കാതിരിക്കല്‍ സുന്നത്താണ്. അറുക്കപ്പെട്ട മൃഗത്തിന്റെ രോമത്തിന്റെ എണ്ണം കണ്ട് ദോഷങ്ങള്‍ പൊറുക്കപ്പെടുമെന്നും മറ്റും ധാരാളം ഹദീസുകള്‍ ഈ വിഷയകമായി വന്നിട്ടുണ്ട്. ഉള്ഹിയ്യത്തിനെ സംബന്ധിച്ചു ചുരുക്ക വിവരവും അറുക്കേണ്ട സമയവും മറ്റും ഹിജ്റ 1277 രചിച്ച മനാസികുല്‍ മലൈബാരി എന്ന ഗ്രന്ഥത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അതറിയണമെന്നാഗ്രഹിക്കുന്നവര്‍ പ്രസ്തുത ഗ്രന്ഥം പരിശോധിക്കുക. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
പെരുന്നാള്‍ രാവുകളില്‍ ഉറക്കമൊഴിച്ചു നമസ്കാരം മുതലായ ആരാധനകളില്‍ മുഴുകല്‍ സുന്നത്താണ്. രണ്ടു പെരുന്നാള്‍ രാവിനെ ആരെങ്കിലും ജീവിപ്പിച്ചാല്‍ (ഉറക്കമൊഴിച്ച് ഇബാദത്തെടുത്താല്‍) ഹൃദയങ്ങള്‍ മരിച്ചുപോകുന്ന ദിവസം അവന്റെ ഹൃദയം മരിച്ചുപോകുന്നതല്ല എന്ന് നബി (സ) അരുള്‍ ചെയ്തിരിക്കുന്നു. ഇപ്രകാരം റമളാന്റെ പതിനേഴ്, ഇരുപത്തി ഒന്ന്, ഇരുപത്തിയഞ്ച്, ഇരുപത്തിയേഴ്, ഇരുപത്തിഒമ്പത് എന്നീ രാവുകളേയും, മുഹര്‍റംമാസത്തിലെ ഒന്നാം രാവ്, പത്താം രാവ്, റജബ് മാസത്തിലെ ഒന്നാം രാവ്, പതിനഞ്ചാം രാവ്, ഇരുപത്തി ഏഴാം രാവ്, ശഅ്ബാനിലെ പതിനഞ്ചാം രാവ്, ദുല്‍ഹിജ്ജയിലെ അറഫാരാവ് എന്നിവയെയും എല്ലാ കൊല്ലവും ആരാധനകള്‍ കൊണ്ട് ജീവിപ്പിക്കുന്നതില്‍ വളരെയധികം ശ്രേഷ്ഠതകളുണ്ടെന്ന് ഇഹ്യായിലും മറ്റും പറഞ്ഞിട്ടുണ്ട്. പെരുന്നാള്‍ നമസ്കാരം ഫര്‍ള് കിഫായ (സാമൂഹ്യ കടമ)യില്‍ പെട്ടതാണെന്ന് ഒരുവിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. • വലിയ പെരുന്നാള്‍ നമസ്കാരത്തിന്നുമുമ്പ് ഭക്ഷണങ്ങളൊന്നും കഴിക്കാതിരിക്കുന്നതും, ചെറിയപെരുന്നാളിന്ന് അല്‍പം ഭക്ഷിച്ചതിന്നുശേഷം നമസ്കാരത്തിന്ന് പോകുന്നതുമാണ് സുന്നത്ത്. അത് ഈത്തപ്പഴമായിരിക്കലും ഒറ്റയായിരിക്കലും നല്ലതാണ്. രണ്ട് പെരുന്നാള്‍ നമസ്കാരം സംഘടിതമായി നിര്‍വ്വഹിച്ചാല്‍ നമസ്കാരാനന്തരം ഇമാമ് ഖുതുബ നിര്‍വ്വഹിക്കല്‍ സുന്നത്തുണ്ട്. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
ഗ്രഹണ നമസ്കാരം • ജുമുഅ ഖുതുബയുടെ ഫര്‍ളുകളും സുന്നത്തുകളുമെല്ലാം ഇതിലും ബാധകമാണ്. പക്ഷേ, ജുമുഅ ഖുതുബയുടെ ശര്‍ഥുകള്‍ ഇവിടെയില്ല. ഇമാം ജുര്‍ജാനിക്കിതില്‍ അഭിപ്രായവ്യത്യാസമുണ്ട്. • ചെറിയ പെരുന്നാളിന്റെ ഖുതുബയില്‍ ഫിത്റ് സകാത്തിനെക്കുറിച്ചും വലിയ പെരുന്നളിന്റേതില്‍ ഉള്ഹിയ്യത്തിനെ സംബന്ധിച്ചും വിവരിക്കേണ്ടതാണ്. ആദ്യത്തേത് ഒമ്പതും രണ്ടാമത്തേത് ഏഴും തക്ബീറുകള്‍കൊണ്ട് ആരംഭിക്കലാണ് സുന്നത്ത്. രണ്ട് ഖുതുബകള്‍ക്കിടയില്‍ തക്ബീര്‍ കൊണ്ട് വിട്ടുപിരിക്കണം. ഖുതുബയിലെ ഓരോ പിരിവുകള്‍ക്കിടയില്‍ തക്ബീര്‍ അധികമാക്കലും ഒന്നിനെ മറ്റേതിനോട് ചേര്‍ക്കാതെ വേര്‍പെടുത്തി ചൊല്ലലും സുന്നത്താണ്. (ശര്‍ഹുബാഫള്ല്) • ഇത് രണ്ട് റക്അത്താണ്. ഓരോ റക്അത്തിലും രണ്ട് നിറുത്തവും രണ്ട് റുകൂഉമുണ്ട്. നിറുത്തത്തില്‍ ഫാതിഹക്കുശേഷം വലിയ സൂറത്തുകളോ ഒരു സൂറത്തില്‍ നിന്നുള്ള കുറെ ആയത്തുകളോ ഓതി നീട്ടുന്നതും റുകൂഇലും സുജൂദിലും തസ്ബീഹുകള്‍ അധികമാക്കുന്നതും സുന്നത്താണ്. ഫാതിഹമാത്രം ഓതി സാധാരണ നമസ്കരിക്കുന്നതു പോലെ നിര്‍വ്വഹിച്ചാലും മതിയാകും. നമസ്കാര ശേഷം ശര്‍ഥുകളിലും മറ്റും ജുമുഅയുടേതുപോലെ രണ്ട് ഖുതുബ സുന്നത്തുണ്ട്. സൂര്യഗ്രഹണ നമസ്കാരത്തില്‍ പതുക്കെയും ചന്ദ്രഗ്രഹണത്തിന്റേതില്‍ ഉറക്കെയും ഓതേണ്ടതാകുന്നു. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
മഴയെത്തേടുന്ന നമസ്കാരം • ഗ്രഹണ നമസ്കാരം പോലെത്തന്നെ പ്രബല സുന്നത്താണിതും. വെള്ളത്തിന്ന് അത്യാവശ്യമായ ഘട്ടത്തില്‍ വെള്ളമില്ലാതെ വരുമ്പോള്‍ നിര്‍വ്വഹിക്കേണ്ട നമസ്കാരമാണിത്. അത് നിര്‍വ്വഹിക്കുന്നതിന്നു മുമ്പായി ഇമാമ്(ഭരണാധിപന്‍) ജനങ്ങളോട് പാപങ്ങളെവിട്ട് ഖേദിച്ചു മടുങ്ങുവാനും ധനസംബന്ധമായ ബാദ്ധ്യതകളില്‍ കൊടുക്കേണ്ടത് കൊടുത്തു വീട്ടാനും പൊരുത്തപ്പെടീക്കേണ്ടത് അപ്രകാരം ചെയ്യാനും ദാനധര്‍മ്മങ്ങള്‍ അധികമാക്കാനും ദീനീകാര്യത്തിന്ന് വേണ്ടിയല്ലാതെയുള്ള പിണക്കങ്ങള്‍ അവസാനിപ്പിക്കുവാനും കല്‍പിക്കണം. ശേഷം മൂന്ന് ദിവസം തുടര്‍ച്ചയായി എല്ലാവരും നോമ്പനുഷ്ഠിക്കേണ്ടതാണ്. പിന്നീട് നാലാം ദിവസം ഇമാം എല്ലാവരേയും കൂട്ടി വിശാലമായ ഒരു സ്ഥലത്ത് സമ്മേളിക്കണം. താഴ്ന്ന ഇനം വസ്ത്രങ്ങള്‍ ധരിച്ചു വളരെ വിനയത്തോടും ഭയഭക്തിയോടും കൂടിയാണ് എല്ലാവരും പുറപ്പെടേണ്ടത്. പിന്നെ പെരുന്നാള്‍ നമസ്കാരം പോലെ തക്ബീറുകള്‍ ചൊല്ലി രണ്ട് റക്അത് ഇമാമൊന്നിച്ച് നമസ്കരിക്കുകയും ശേഷം രണ്ട് ഖുതുബ നിര്‍വ്വഹിക്കുകയും വേണം. പെരുന്നാള്‍ ഖുതുബയിലുള്ള തക്ബീറിന്റെ സ്ഥാനത്ത് ഇവിടെ 'ഇസ്തിഗ്ഫാര്‍' ചെയ്യുകയാണ് വേണ്ടത്. ഖുതുബയില്‍ ദുആ ഇരക്കേണ്ടതിപ്രകാരമാകുന്നു: • اللهم اسقنا غيثا مغيثا هنيئا مريئا مريعا غدقا مجللا سحا طبقا دائما اللهم اسقنا الغيث ولا تجعلنا من القانطين اللهم انا نستغفرك إنك كنت غفارا فأرسل السماء علينا مدرارا. • ദുആയുടെ ഘട്ടത്തില്‍ ഇമാം ഖിബ്ലക്ക് മുന്നിടുന്നതും നബി (സ) യുടെ പേരില്‍ സ്വലാത്തും സലാമും ചൊല്ലുന്നതും സുന്നത്താണ്. ഖുതുബയില്‍ ഒരു ആയത്ത് ഓതുകയും മുഅ്മിനുകള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും വേണം. ഇമാം ദുആക്ക് വേണ്ടി ഖിബ്ലക്കഭിമുഖീകരിക്കുമ്പോള്‍ ചുമലിലിട്ട മേല്‍തട്ടം ആദ്യമിട്ടിരുന്ന ക്രമത്തില്‍ നിന്നു വ്യത്യാസപ്പെടുത്തി ഇടല്‍ സുന്നത്താണ്. ശേഷം വീട്ടില്‍ എത്തുന്നതുവരെ ആ ക്രമത്തില്‍ തന്നെ ഇടുകയും വേണം. • ഓരോരുത്തരും താന്‍ ചെയ്ത സല്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ടും സജ്ജനങ്ങളെക്കൊണ്ടും പ്രത്യേകം നബി കുടുംബത്തെക്കൊണ്ടും അല്ലാഹുവിനോട് രഹസ്യമായും പരസ്യമായും ഇടതേടുന്നതും മറ്റും സുന്നത്താണ്. • രണ്ട് പെരുന്നാള്‍ക്കും ഗ്രഹണത്തിന്നും മഴയെ തേടുന്നതിനുമുള്ള നമസ്കാരങ്ങളും, തറാവീഹ് റമളാനിലെ വിത്റ് എന്നിവയുമെല്ലാം ജമാഅത്ത് സുന്നത്തുള്ളവയാകുന്നു. പിന്നോട്ട് മുന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com
സമാപ്തം www.islamonsite.com പിന്നോട്ട് നിറുത്താം ഉള്ളടക്കം www.islamonsite.com